ചൈനയിലെ ആ 'കുപ്രസിദ്ധ' മാര്‍ക്കറ്റ് തുറന്നു; കോവിഡ് 19ന്റെ പ്രഭവകേന്ദ്രം വീണ്ടും സജീവം

കോവിഡ് 19ന്റെ പ്രഭവകേന്ദ്രമെന്ന് ശാസ്ത്രജ്ഞര്‍ കരുതുന്ന ചൈനയിലെ കുപ്രസിദ്ധ മാംസ മാര്‍ക്കറ്റായ ഹുവാനാന്‍ സീഫുഡ് മാര്‍ക്കറ്റ് വീണ്ടും തുറന്നു
ചൈനയിലെ ആ 'കുപ്രസിദ്ധ' മാര്‍ക്കറ്റ് തുറന്നു; കോവിഡ് 19ന്റെ പ്രഭവകേന്ദ്രം വീണ്ടും സജീവം

കോവിഡ് 19ന്റെ പ്രഭവകേന്ദ്രമെന്ന് ശാസ്ത്രജ്ഞര്‍ കരുതുന്ന ചൈനയിലെ കുപ്രസിദ്ധ മാംസ മാര്‍ക്കറ്റായ ഹുവാനാന്‍ സീഫുഡ് മാര്‍ക്കറ്റ് വീണ്ടും തുറന്നു. ഈ മാര്‍ക്കറ്റില്‍ നിന്നാണ് കോവിഡ് 19 ബാധിച്ച ആദ്യത്തെ വ്യക്തിയായ ഹുബെയ് പ്രവിശ്യയിലെ 55കാരന് രോഗം ലഭിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍. 

വവ്വാലിറച്ചിയും പട്ടിയിറച്ചിയും പാമ്പ് ഉള്‍പ്പെടയുള്ള എല്ലായിനം ഇഴ ജന്തുക്കളുടെയും മാംസവും ഇപ്പോഴും ഈ മാര്‍ക്കറ്റില്‍ സുലഭമായി ലഭിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. 

കോവിഡ് ദുരന്തത്തിന് മുന്‍പ് എങ്ങനെയാണോ മാര്‍ക്കറ്റ് പ്രവര്‍ത്തിച്ചിരുന്നത് അങ്ങനെതന്നെയാണ് വീണ്ടും പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 

എന്നാല്‍ മൃഗങ്ങളെ കശാപ്പു ചെയ്യുന്നതിന്റെയും മറ്റും ദൃശ്യങ്ങള്‍ പുറത്തേക്ക് പോകാതിരിക്കാന്‍ കര്‍ശന നിരീക്ഷണം ഇവിടെയുണ്ട്. വൈറസ് വ്യാപനം ആരംഭിച്ചത് ഈ മാര്‍ക്കറ്റില്‍ നിന്ന് തന്നെയാണെന്നാണ് ലഭിച്ച തെളിവുകള്‍ സൂചിപ്പിക്കുന്നത് എന്ന് ലോകാരോഗ്യ സംഘടയുടെ റിപ്പോര്‍ട്ടിലും വ്യക്തമാക്കിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com