എമിറേറ്റ്‌സ് എയര്‍ലൈന്‍സ് സര്‍വീസ് പുനരാരംഭിക്കുന്നു; ഏപ്രില്‍ ആറു മുതല്‍ യുഎഇയില്‍നിന്നു പുറത്തേക്കു പറക്കും

ദുബൈ: കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് നിര്‍ത്തിവച്ചിരുന്ന സര്‍വീസുകള്‍ എമിറേറ്റ്‌സ് എയര്‍ലൈന്‍സ് പുനരാരംഭിക്കുന്നു. ഭാഗികമായാണ് സര്‍വീസ് തുടങ്ങുന്നത്.

ഏപ്രില്‍ ആറ് മുതല്‍ ഭാഗികമായി സര്‍വീസ് തുടങ്ങുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ആദ്യ ഘട്ടത്തില്‍ യുഎഇയില്‍ നിന്ന് പുറത്തേക്കുള്ള യാത്രക്കാര്‍ക്ക് വേണ്ടിയായിരിക്കും സര്‍വീസുകള്‍. എയര്‍ കാര്‍ഗോയും ഈ വിമാനങ്ങളിലുണ്ടാകും. കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ തന്നെ ലഭ്യമാക്കുമെന്ന് എമിറേറ്റ്‌സ് ഗ്രൂപ്പ് ചെയര്‍മാനും സിഇഒയും ദുബായ് എയര്‍പോര്‍ട്ട്‌സ് സിഇഒയും ദുബായ് സിവില്‍ ഏവിയേഷന്‍ അതോരിറ്റി പ്രസിഡന്റുമായ ശൈഖ് അഹ്മദ് ബിന്‍ സഈദ് അല്‍ മക്തൂം ട്വീറ്ററില്‍ അറിയിച്ചു.

യാത്രക്കാരുടെയും ജീവനക്കാരുടെയും ആരോഗ്യ സുരക്ഷകൂടി ഉറപ്പുവരുത്തിക്കൊണ്ടായിരിക്കും സര്‍വീസ് പൂര്‍ണ തോതില്‍ പുനരാരംഭിക്കുക. സുരക്ഷയ്ക്കാണ് എപ്പോഴും പ്രഥമ പരിഗണന നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com