ലോകരാജ്യങ്ങള്‍ ലോക്ക്ഡൗണ്‍ നീട്ടുന്നു, ലോകജനതയുടെ മൂന്നിലൊന്നും അടച്ചുപൂട്ടലില്‍

കോവിഡ് 19 പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ ലോകത്തെ ഒട്ടുമിക്ക രാഷ്ട്രങ്ങളും അടച്ചുപൂട്ടിയിരിക്കുകയാണ്.
ചിത്രം: എ പി
ചിത്രം: എ പി

കോവിഡ് 19 പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ ലോകത്തെ ഒട്ടുമിക്ക രാഷ്ട്രങ്ങളും അടച്ചുപൂട്ടിയിരിക്കുകയാണ്. ലോക ജനസംഖ്യയിലെ മൂന്നിലൊന്ന് ശതമാനവും ലോക്ക്ഡൗണിലാണ്. നേരത്തെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച രാജ്യങ്ങള്‍, നിയന്ത്രണങ്ങള്‍ വീണ്ടും നീട്ടി.

ഇറ്റലി ലോക്ക്ഡൗണ്‍ ഏപ്രില്‍ 13വരെ നീട്ടി. ഇറ്റലിയില്‍ ഇതുവരെ 13,000പേരാണ് രോഗം ബാധിച്ച് മരിച്ചത്. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 200ആയ പശ്ചാത്തലത്തില്‍ പോര്‍ച്ചുഗലും രണ്ടാഴ്ചത്തേക്ക് ലോക്ക്ഡൗണ്‍ നീട്ടിയിട്ടുണ്ട്. 

ജനങ്ങളോട് ഒരാഴ്ചയത്തേക്ക് പുറത്തിറങ്ങരുത് എന്നാണ് റഷ്യ നിര്‍ദേശിച്ചിരിക്കുന്നത്. മോസ്‌കോ നഗരം കഴിഞ്ഞ ദിവസം അടച്ചിരുന്നു. സൗത്ത് ആഫ്രിക്ക 21 ദിവസത്തെ ലോക്ക്ഡൗണ്‍ ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. ന്യൂസിലന്‍ഡ് മാര്‍ച്ച് 35മുതല്‍ ലോക്ക്ഡൗണിലാണ്. 

സൗദി അറേബ്യ തലസ്ഥാന നഗരമായ റിയാദും മെക്കയും മദീനയും ജിദ്ദയും മാര്‍ച്ച് 25മുതല്‍ അടച്ചിട്ടിരിക്കുകയാണ്. കൊളംബിയ മാര്‍ച്ച് 24മുതല്‍ മെയ് വരെ ക്വാറന്റൈന്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. മാര്‍ച്ച് 24മുതല്‍ 21ദിവസത്തേക്കാണ് ഇന്ത്യ അടച്ചുപൂട്ടല്‍ നടത്തിയിരിക്കുന്നത്. 

മാര്‍ച്ച് 23മുതല്‍ ബ്രിട്ടനും അടച്ചുപൂട്ടി. ജോര്‍ദാനില്‍ മാര്‍ച്ച് 21മുതല്‍ കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. മാര്‍ച്ച് 21മുതലാണ് അര്‍ജന്റീനയിലും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 

ഇസ്രയേല്‍, ബെല്‍ജിയം, ജര്‍മനി, മലേഷ്യ, ഫ്രാന്‍സ്, മൊറോക്കോ, കെനിയ, സ്‌പെയിന്‍, പോളണ്ട്, കുവൈത്ത്,അയര്‍ലന്‍ഡ്, നോര്‍വേ, ഡെന്‍മാര്‍ക്ക് എന്നീ രാഷ്ട്രങ്ങളും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com