ഒടുവില്‍ കൊറോണ 'കൊറോണ'യെയും പിടികൂടി; ബിയര്‍ ഉത്പാദനം നിര്‍ത്തിവച്ചതായി കമ്പനി

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി
ഒടുവില്‍ കൊറോണ 'കൊറോണ'യെയും പിടികൂടി; ബിയര്‍ ഉത്പാദനം നിര്‍ത്തിവച്ചതായി കമ്പനി

മെക്‌സിക്കന്‍ സിറ്റി: പ്രമുഖ ബിയറായ കൊറോണയുടെ ഉത്പാദനം നിര്‍ത്തിവെച്ചതായി മെക്‌സിക്കന്‍ കമ്പനി. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി.

കൊറോണ ബിയറിന്റെ നിര്‍മ്മാതാക്കളായ ഗ്രൂപ്പോ മോഡലോയാണ് എല്ലാ തരത്തിലുളള മദ്യനിര്‍മ്മാണവും നിര്‍ത്തിവെച്ചതായി അറിയിച്ചത്. പസഫിക്കോ, മോഡലോ തുടങ്ങിയ പ്രമുഖ ബ്രാന്‍ഡുകളുടെയും നിര്‍മ്മാതാക്കളാണ് ഈ കമ്പനി. അവശ്യ സേവനം ഒഴികെയുളള എല്ലാ സേവനങ്ങളും നിര്‍ത്തിവെയ്ക്കാനുളള മെക്‌സിക്കന്‍ സര്‍ക്കാരിന്റെ ഉത്തരവിന്റെ ചുവടുപിടിച്ചാണ് തീരുമാനം.

നിലവില്‍ ചുരുങ്ങിയ നിലയിലാണ് ഉത്പാദനം നടക്കുന്നത്. വരും ദിവസങ്ങളില്‍ പൂര്‍ണമായി ഉത്പാദനം നിര്‍ത്തിവെയ്ക്കും. കാര്‍ഷികരംഗം ഒഴികെയുളള എല്ലാ മേഖലകളുടെയും പ്രവര്‍ത്തനം നിര്‍ത്തിവെയ്ക്കാനാണ് മെക്‌സിക്കന്‍ സര്‍ക്കാര്‍ ഉത്തരവിട്ടിരിക്കുന്നത്. സര്‍ക്കാര്‍ അംഗീകരിക്കുകയാണെങ്കില്‍ 75 ശതമാനം ജോലിക്കാരെ ഉപയോഗിച്ച് ബിയര്‍ വിതരണം ഉറപ്പുവരുത്താന്‍ കഴിയുമെന്ന് കമ്പനി അറിയിച്ചു. 

കൊറോണയ്ക്ക് പുറമേ മറ്റൊരു പ്രമുഖ മെക്‌സിക്കന്‍ മദ്യ കമ്പനിയായ ഹൈനെകെനും ഉത്പാദനം നിര്‍ത്തിയിട്ടുണ്ട്.കോവിഡ് ബാധയെ തുടര്‍ന്ന് കൊറോണ ബിയറും സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാണ്. കൊറോണ വൈറസിന്റെ പേരു പറഞ്ഞ് കൊറോണ ബിയറിനെ ട്രോളുന്നത് സോഷ്യല്‍മീഡിയയില്‍ നിറയുകയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com