കൊറോണയെ പ്രതിരോധിക്കണം; പഴയ ഡോക്ടര്‍ കുപ്പായം വീണ്ടും എടുത്തണിഞ്ഞ് അയര്‍ലന്‍ഡ് പ്രധാനമന്ത്രി

കോവിഡ് പ്രതിരോധത്തിനായി തന്റെ പഴയ ഡോക്ടര്‍ കുപ്പായം വീണ്ടും എടുത്തണിഞ്ഞ് അയര്‍ലന്‍ഡ് പ്രധാനമന്ത്രി ലിയോ വരദ്കര്‍. 
കൊറോണയെ പ്രതിരോധിക്കണം; പഴയ ഡോക്ടര്‍ കുപ്പായം വീണ്ടും എടുത്തണിഞ്ഞ് അയര്‍ലന്‍ഡ് പ്രധാനമന്ത്രി

കോവിഡ് പ്രതിരോധത്തിനായി തന്റെ പഴയ ഡോക്ടര്‍ കുപ്പായം വീണ്ടും എടുത്തണിഞ്ഞ് അയര്‍ലന്‍ഡ് പ്രധാനമന്ത്രി ലിയോ വരദ്കര്‍. കൊറോണയെ നേരിടുന്നതിനുള്ള ഐറിഷ് മെഡിക്കല്‍ സംഘത്തെ സഹായിക്കാന്‍ ആഴ്ചയിലൊരു ദിവസം അദ്ദേഹവും ഉണ്ടാകും. ഡോ.വരദ്കര്‍ അദ്ദേഹത്തിന്റെ പരിധിയിലുള്ള മേഖലകളില്‍ ആഴ്ചയിലൊരു സെഷന്‍ ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുമെന്ന് അയര്‍ലന്‍ഡ് സര്‍ക്കാര്‍ അറിയിച്ചു.

ഡബ്ലിനിലെ ട്രിനിറ്റി സര്‍വകലാശാലയില്‍ നിന്ന് 2003ല്‍ ലിയോ വരദ്കര്‍ മെഡിക്കല്‍ ബിരുദം നേടിയിട്ടുണ്ട്. അദ്ദേഹത്തിന്റെ പിതാവ് ഡോക്ടറും അമ്മ നഴ്‌സുമാണ്. രണ്ട് സഹോദരിമാരും ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്നുണ്ട്.

അയര്‍ലന്‍ഡില്‍ കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ മെഡിക്കല്‍ രംഗത്ത് യോഗ്യതയുള്ളവരും ഇപ്പോള്‍ പ്രവര്‍ത്തിക്കാത്തവരുമായ ആളുകളോട് തിരിച്ചെത്താന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. 

ഡോക്ടര്‍മാരും സന്നദ്ധപ്രവര്‍ത്തകരുമടക്കം ഇത്തരത്തില്‍ അറുപതിനായിരത്തോളം പേരാണ് സര്‍ക്കാര്‍ സംവിധാനം വഴി രജിസ്റ്റര്‍ ചെയ്തത്. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം അയര്‍ലന്‍ഡില്‍ കൊറോണയെത്തുടര്‍ന്ന് 158 പേര്‍ മരിച്ചിട്ടുണ്ട്. അയ്യായിരത്തോളം പേര്‍ക്കാണ് രാജ്യത്താകമാനം രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com