ന്യൂയോർക്കിൽ കടുവയ്ക്ക് കൊറോണ സ്ഥിരീകരിച്ചു; മൂന്ന് കടുവകളിലും ആഫ്രിക്കൻ പുലികളിലും രോഗലക്ഷണം

നാദിയ എന്നു പേരുള്ള നാലുവയസുകാരി മലയൻ പെൺ കടുവയിലാണ് വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയത്
ന്യൂയോർക്കിൽ കടുവയ്ക്ക് കൊറോണ സ്ഥിരീകരിച്ചു; മൂന്ന് കടുവകളിലും ആഫ്രിക്കൻ പുലികളിലും രോഗലക്ഷണം

ന്യൂയോർക്ക്; കൊറോണ വൈറസ് വ്യാപനത്തിൽ വലയുകയാണ് അമേരിക്ക. മൂന്ന് ലക്ഷത്തിൽ അധികം പേർക്കാണ് രോ​ഗ ബാധിതരായിരിക്കുന്നത്. ന്യൂയോർക്ക് സ്റ്റേറ്റിലാണ് കൊറോണ ഏറ്റവും പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്. ഇപ്പോൾ മേഖലയിലെ മൃ​ഗശാലയിലെ കടുവയ്ക്കും കൊറോണ സ്ഥിരീകരിച്ചിരിക്കുകയാണ്. 

ന്യൂയോർക്കിലെ ബ്രോൺക്സ് മൃഗശാലയിൽ പാർപ്പിച്ചിരിക്കുന്ന കടുവയ്ക്കാണ് മനുഷ്യനിൽ നിന്ന് രോ​ഗബാധയേറ്റത്. നാദിയ എന്നു പേരുള്ള നാലുവയസുകാരി മലയൻ പെൺ കടുവയിലാണ് വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയത്. വരണ്ട ചുമ ശ്രദ്ധയിൽപ്പെട്ടതോടെ പരിശോധന നടത്തുകയായിരുന്നു. അതേസമയം മൃഗശാല അധികൃതരെ ആശങ്കയിലാക്കി മറ്റ് മൂന്ന് കടുവകളിലും മൂന്ന് ആഫ്രിക്കൻ പുലികളിലും രോഗലക്ഷണം പ്രകടമായിട്ടുണ്ട്‌.

കടുവയിലേക്ക് രോഗം പകര്‍ന്നത്‌ മൃഗശാല ജീവനക്കാരിൽ നിന്നാകാമെന്നാണ് നിഗമനം. മാർച്ച് മധ്യത്തോടെ മൃഗശാല രോഗപ്പകർച്ച തടയുന്നതിനായി അടച്ചിട്ടിരുന്നതാണ്. അതേസമയം കടുവയിൽ രോഗം സ്ഥിരീകരിച്ചതോടെ മൃഗങ്ങളെ പരിചരിക്കുന്നവർക്ക് അധികൃതർ സുരക്ഷാ മുൻകരുതലുകൾ പാലിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. നേരത്തെ ചൈനയിലെ വളർത്ത് പൂച്ചകളിൽ രോഗം സ്ഥിരീകരിച്ചത് വാർത്തയായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com