ഭര്‍ത്താവ് പറഞ്ഞ പൊടിക്കൈകള്‍ പ്രയോഗിച്ചു, കോവിഡ് ലക്ഷണങ്ങള്‍ പോയെന്ന് ജെകെ റൗളിങ്‌, വിഡിയോ

ശ്വാസോച്ഛ്വാസ ബുദ്ധിമുട്ടുകളെ തരണം ചെയ്യാനുള്ള ഉപദേശങ്ങളായിരുന്നു ഭർത്താവ് പങ്കുവച്ചത്.  
ഭര്‍ത്താവ് പറഞ്ഞ പൊടിക്കൈകള്‍ പ്രയോഗിച്ചു, കോവിഡ് ലക്ഷണങ്ങള്‍ പോയെന്ന് ജെകെ റൗളിങ്‌, വിഡിയോ

കോവിഡ് 19 രോ​ഗബാധയിൽ നിന്ന് താൻ പൂര്‍ണ്ണമായി മുക്തി നേടിയെന്ന് പ്രമുഖ എഴുത്തുകാരി ജെകെ റൗളിങ്. പ്രശസ്ത ഇം​ഗ്ലീഷ് നോവൽ പരമ്പരയായ ഹാരിപോട്ടറിന്റെ രചയിതാവായ റൗളിങ് തന്റെ ട്വിറ്റര്‍ പേജിലൂടെയാണ് രോ​ഗം ഭേദമായ വിവരം പങ്കുവച്ചത്. 

കഴിഞ്ഞ രണ്ടാഴ്ചയായി റൗളിങ്ങിന് കോവിഡ് രോ​ഗലക്ഷണങ്ങൾ ഉണ്ടായിരുന്നു. എന്നാൽ പരിശോധന നടത്താതിരുന്നതിനാൽ രോ​ഗം സ്ഥിരീകരിച്ചിരുന്നില്ല. ഡോക്ടറായ ഭർത്താവ് നീല്‍ മുറേ നൽകിയ ചില പൊടികൈകൾ രോ​ഗലക്ഷണങ്ങളെ മറികടക്കാൻ തന്നെ സഹായിച്ചുവെന്നും റൗളിങ് ട്വീറ്റിൽ കുറിച്ചു. ശ്വാസോച്ഛ്വാസ ബുദ്ധിമുട്ടുകളെ തരണം ചെയ്യാനുള്ള ഉപദേശങ്ങളായിരുന്നു നീൽ പങ്കുവച്ചത്. 

താൻ പൂർണ്ണമായും സുഖം പ്രാപിച്ചെന്നും ഡോക്ടർമാർ നിർദേശിച്ച യാതൊരു പാർശ്വ ഫലങ്ങളുമില്ലാത്ത ഒരു ടെക്കിനിക്ക് എല്ലാവരുമായും പങ്കുവയ്ക്കുന്നു എന്നും കുറിച്ചുകൊണ്ട് വിഡിയോ പുറത്തുവിടുകയായിരുന്നു റൗളിങ്.

"അഞ്ച് തവണ ദീര്‍ഘമായി ശ്വാസോച്ഛ്വാസം നടത്തുക. ഓരോ തവണയും ശ്വാസം വലിച്ച ശേഷം അഞ്ച് സെക്കന്റ് നേരത്തേക്ക് ശ്വാസം പിടിച്ചുവെക്കുക. വീണ്ടും ശ്വാസം പുറത്തേക്കു വിടുക. ആറാം തവണ ശ്വാസം വലിച്ച ശേഷം വാപൊത്തി ശക്തിയായി ചുമക്കണം. ഇങ്ങനെ രണ്ട് തവണ ചെയ്ത ശേഷം കമിഴ്ന്നു കിടന്ന് പത്തുമിനിറ്റ് ദീര്‍ഘ ശ്വാസം എടുക്കുക" ഇതാണ് റൗളിങ് പരീക്ഷിച്ച പൊടികൈ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com