ആയിരത്തോളം പേര്‍ക്ക് വീണ്ടും കൊറോണ ; ചൈനയില്‍ കോവിഡിന്റെ രണ്ടാം ഘട്ടമെന്ന് ആശങ്ക

വ്യാഴാഴ്ച കോവിഡ് ബാധിച്ച് രണ്ട് മരണങ്ങളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ചൈനയില്‍ കോവിഡ് മരണം 3335 ആയി
ആയിരത്തോളം പേര്‍ക്ക് വീണ്ടും കൊറോണ ; ചൈനയില്‍ കോവിഡിന്റെ രണ്ടാം ഘട്ടമെന്ന് ആശങ്ക

ബീജിങ്: ചൈനയില്‍ പുതുതായി ആയിരത്തോളം പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ, കോവിഡിന്റെ രണ്ടാം ഘട്ടം ആരംഭിച്ചോയെന്ന ആശങ്കയില്‍ അധികൃതര്‍. കഴിഞ്ഞദിവസം 63 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 61 പേരും പുറത്തുനിന്നും വന്നവരാണെന്ന് ചൈനീസ് നാഷണല്‍ ഹെല്‍ത്ത് കമ്മീഷന്‍ അറിയിച്ചു. 

വ്യാഴാഴ്ച കോവിഡ് ബാധിച്ച് രണ്ട് മരണങ്ങളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ചൈനയില്‍ കോവിഡ് മരണം 3335 ആയി. പുതുതായി രോഗം കണ്ടെത്തിയത് 1104 പേരിലാണ്. ഇതോടെ രണ്ടുഘട്ടങ്ങളിലായി മൊത്തം കോവിഡ് ബാധിതരുടെ എണ്ണം 81,865 ആയതായും നാഷണല്‍ ഹെല്‍ത്ത് കമ്മീഷന്‍ വ്യക്തമാക്കി. 

കൊറോണ വൈറസിന്റെ ഉത്ഭവകേന്ദ്രമായ വുഹാന്‍ കൊറോണ മുക്തമായതിന്റെ പശ്ചാത്തലത്തില്‍ ബുധനാഴ്ച പൂര്‍ണമായും തുറന്നിരുന്നു. 76 ദിവസത്തെ ലോക്ക് ഡൗണ്‍ അവസാനിപ്പിച്ചാണ് വുഹാന്‍ തുറന്നുകൊടുത്തത്. ലോക്ക് ഡൗണ്‍ പിന്‍വലിച്ച ബുധനാഴ്ച 6,20,000 പേരാണ് പൊതുഗതാഗത സംവിധാനത്തെ ആശ്രയിച്ചത് എന്നാണ് റിപ്പോര്‍ട്ട്.

346 ബസ്, ബോട്ട് സര്‍വീസുകളും ഏഴ് സബ് വേ ലൈനുകളും കൂടാതെ ടാക്‌സി സര്‍വീസുകളു പുനരാരംഭിച്ചുവെന്ന് നഗരത്തിന്റെ ഗതാഗത മന്ത്രാലയം വ്യക്തമാക്കിയെന്ന് ചൈനീസ് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.ജനുവരി 23നാണ് വുഹാന്‍ നഗരം സമ്പൂര്‍ണമായി അടച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com