വുഹാന്‍ പുറത്തിറങ്ങി, കൂട്ടത്തോടെ; ലോക്ക് ഡൗണ്‍ പിന്‍വലിച്ച ദിനം പൊതുഗതാഗതം ഉപയോഗിച്ചത് ആറു ലക്ഷത്തിലേറെപ്പേര്‍

76 ദിവസം നീണ്ടുനിന്ന ലോക്ക് ഡൗണ്‍ പിന്‍വലിച്ച ബുധനാഴ്ച 6,20,000 പേരാണ് പൊതുഗതാഗത സംവിധാനത്തെ ആശ്രയിച്ചത് എന്നാണ് റിപ്പോര്‍ട്ട്. 
വുഹാനില്‍ നിന്ന് മടങ്ങുന്ന ആരോഗ്യപ്രവര്‍ത്തകര്‍ സന്തോഷം പങ്കുവയ്ക്കുന്നു/ ചിത്രം: എപി
വുഹാനില്‍ നിന്ന് മടങ്ങുന്ന ആരോഗ്യപ്രവര്‍ത്തകര്‍ സന്തോഷം പങ്കുവയ്ക്കുന്നു/ ചിത്രം: എപി

കോവിഡ് 19 നാശം വിതച്ച ചൈനയിലെ വുഹാന്‍ നഗരംം കഴിഞ്ഞ ദിവസമാണ് പൂര്‍ണമായി തുറന്നത്.76 ദിവസം നീണ്ടുനിന്ന ലോക്ക് ഡൗണ്‍ പിന്‍വലിച്ച ബുധനാഴ്ച 6,20,000 പേരാണ് പൊതുഗതാഗത സംവിധാനത്തെ ആശ്രയിച്ചത് എന്നാണ് റിപ്പോര്‍ട്ട്. 

346 ബസ്, ബോട്ട് സര്‍വീസുകളും ഏഴ് സബ് വേ ലൈനുകളും കൂടാതെ ടാക്‌സി സര്‍വീസുകളു പുനരാരംഭിച്ചുവെന്ന് നഗരത്തിന്റെ ഗതാഗത മന്ത്രാലയം വ്യക്തമാക്കിയെന്ന്  ചൈനീസ് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. 

ബുധനാഴ്ച അര്‍ധരാത്രി മുതല്‍ വൈകുന്നേരം അഞ്ചുമണിവരെ 624,300പേരാണ് പൊതുഗതാഗത സംവിധാനം ഉപയോഗിച്ചത്. 184,000പേര്‍ ബസുകളും 336,300 സബ് വേകളും 104,000 ടാക്‌സികളും ഉപയോഗിച്ചു. 

നഗരത്തിലേക്ക് വരികയും തിരിച്ചുപോവുകയും ചെയ്തവരുടെയും എണ്ണം വര്‍ദ്ധിച്ചു. 52,000പേര്‍ നഗരത്തില്‍ നിന്ന് പുറത്തുപോയി. 31,000 പേര്‍ നഗരത്തിലേക്ക് വന്നു- റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 

ജനുവരി 23നാണ് വുഹാന്‍ നഗരം സമ്പൂര്‍ണമായി അടച്ചത്. 82,809പേര്‍ക്കാണ് ചൈനയില്‍ ഇതുവരെ കോവിഡ് 19 ബാധിച്ചത്. ഇതില്‍ 3,339 പേര്‍ക്ക് ജീവന്‍ നഷ്ടമായി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com