'ഷെയ്ക്ക് ഹാന്‍ഡി'നെ മറന്നേക്കൂ, അതിനി തിരിച്ചുവരില്ല; ശീലങ്ങള്‍ മാറ്റുക മാത്രമാണ് പോംവഴിയെന്ന് വിദഗ്ധര്‍

വാഷിങ്ടണ്‍: അമേരിക്കക്കാരുടെ ജീവിതത്തിലേക്ക് ഇനി ഒരിക്കലും 'ഷെയ്ക്ക് ഹാന്‍ഡ്‌' തിരിച്ചുവരരുതെന്ന് രാജ്യത്തെ പകര്‍ച്ച വ്യാധി പ്രതിരോധ വിദഗ്ധന്‍ ആന്തണി ഫോചി. കൊറോണ വൈറസിനെ മാത്രമല്ല, ചില സീസണുകളില്‍ പടര്‍ന്നുപിടിക്കുന്ന ജലദോഷപ്പനിയെ വരെ നിയന്ത്രിക്കാന്‍ അത് അനിവാര്യമെന്ന് അദ്ദേഹം പറഞ്ഞു.  അമേരിക്കയുടെ ദേശീയ അലര്‍ജി, പകര്‍ച്ചവ്യാധി ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ഡയറക്ടറും കൊറോണയെ നേരിടാനുള്ള വൈറ്റ് ഹൗസ് കര്‍മസമിതി അംഗവുമാണ്് ഫൂചി.

''നമ്മള്‍ വീണ്ടും എന്നെങ്കിലും ഷെയ്ക്ക് ഹാന്‍ഡ് നടത്തുമെന്ന് എനിക്കു തോന്നുന്നില്ല. കൊറോണ മാത്രമല്ല, ജലദോഷപ്പനി പോലെയുള്ള അസുഖങ്ങളും അതോടെ വലിയ തോതില്‍ കുറയും'' ഫൂചി പറഞ്ഞതായി വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു.

ഒരു സാമൂഹിക ശീലം എന്ന നിലയില്‍ നാം തുടര്‍ന്നുവന്ന ഷെയ്ക്ക് ഹാന്‍ഡിനെ മറന്നേക്കൂ. ഇനി അതിന്റെ ആവശ്യമില്ല. ശീലങ്ങള്‍ മാറ്റുക മാത്രമാണ് ഇപ്പോഴത്തെ സാഹചര്യത്തെ നേരിടാനുള്ള പോംവഴി- ഫൂചി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com