മലയാളികള്‍ക്ക് ആശ്വാസം; എല്ലാത്തരം വിസകളുടേയും കാലാവധി 2020 അവസാനം വരെ നീട്ടി യുഎഇ

മലയാളികള്‍ക്ക് ആശ്വാസം; എല്ലാത്തരം വിസകളുടേയും കാലാവധി 2020 അവസാനം വരെ നീട്ടി യുഎഇ
മലയാളികള്‍ക്ക് ആശ്വാസം; എല്ലാത്തരം വിസകളുടേയും കാലാവധി 2020 അവസാനം വരെ നീട്ടി യുഎഇ

ദുബായ്: കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ എല്ലാത്തരം വിസകളുടേയും കാലാവധി നീട്ടി യുഎഇ. എല്ലാ വിസകളുടേയും കാലാവധി ഈ വര്‍ഷം അവസാനം വരെയാണ് നീട്ടിയിരിക്കുന്നത്. സന്ദര്‍ശക വിസ, എന്‍ട്രി പെര്‍മിറ്റ്, എമിറേറ്റ്സ് ഐഡി എന്നിവയ്ക്കും ഇതേ ഇളവ് ലഭിക്കും. മാര്‍ച്ച് ഒന്നിന് ശേഷം കാലാവധി കഴിഞ്ഞവയ്ക്കാണ് നിയമം ബാധകം.

യുഎഇയ്ക്കകത്തും പുറത്തുമുള്ള എല്ലാ താമസ വിസക്കാരും ഈ വര്‍ഷാവസാനം വരെ ആനൂകൂല്യത്തിന് അര്‍ഹരാണ്. ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ്  സിറ്റിസണ്‍ഷിപ്പ് വക്താവാണ് ഇക്കാര്യം അറിയിച്ചത്. 

രാജ്യത്തിനകത്തും പുറത്തുമുള്ള നിരവധി  മലയാളികള്‍ക്ക് ആശ്വാസമായിരിക്കുകയാണ് യുഎഇയുടെ പുതിയ തീരുമാനം. കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ യാത്ര അനിശ്ചിതമായി നീളുന്നത് വിസാ കാലാവധി കഴിഞ്ഞവരെയും കഴിയാനിരിക്കുന്നവരെയും വലിയ ആശങ്കയിലാക്കിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com