പ്രവാസികള്‍ക്കായി അങ്ങനെയൊരു സര്‍ക്കുലര്‍ ഇറക്കിയിട്ടില്ല; സ്വകാര്യ വിവരങ്ങള്‍ കൈമാറരുത്; മുന്നറിയിപ്പ്

പ്രവാസികള്‍ക്കായി അങ്ങനെയൊരു സര്‍ക്കുലര്‍ ഇറക്കിയിട്ടില്ല; സ്വകാര്യ വിവരങ്ങള്‍ കൈമാറരുത്; മുന്നറിയിപ്പ്
പ്രവാസികള്‍ക്കായി അങ്ങനെയൊരു സര്‍ക്കുലര്‍ ഇറക്കിയിട്ടില്ല; സ്വകാര്യ വിവരങ്ങള്‍ കൈമാറരുത്; മുന്നറിയിപ്പ്

ദുബായ്: നാട്ടിലെത്താനാകാതെ യുഎഇയില്‍ കുടുങ്ങിയിരിക്കുന്ന ഇന്ത്യക്കാര്‍ വ്യാജ സന്ദേശങ്ങള്‍ കണ്ട് വഞ്ചിക്കപ്പടാന്‍ ഇടയാകരുതെന്ന് മുന്നറിയിപ്പ്. ദുബായിലെ ഇന്ത്യൻ എംബസിയാണ് പ്രവാസി ഇന്ത്യക്കാര്‍ക്ക് മുന്നറിയിപ്പുമായി രംഗത്തെത്തിയത്. 

കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ പ്രവാസികളെ ഇന്ത്യയിലേക്ക് കൊണ്ടു പോകുന്നതുമായി ബന്ധപ്പെട്ടാണ് വ്യാജ സര്‍ക്കുലര്‍ പ്രചരിക്കുന്നത്. ഇന്ത്യൻ എംബസിയുടെ വിവിധ ഇമെയില്‍ ഐഡികളിലേക്ക് അവരുടെ സ്വകാര്യ വിവരങ്ങള്‍ അയക്കാന്‍ ആവശ്യപ്പെട്ടുള്ള വ്യാജ സര്‍ക്കുലറുകള്‍ പ്രചരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് മുന്നറിയിപ്പ്. 

സന്ദര്‍ശന വിസയിലെത്തിയവര്‍, മുതിര്‍ന്ന വ്യക്തികള്‍, ജോലി ഇല്ലാത്തവര്‍ എന്നിവരുടെ വിശദാംശങ്ങള്‍ ചോദിക്കുന്ന വ്യാജ സര്‍ക്കുലറുകള്‍ ശ്രദ്ധയില്‍പ്പെട്ടതായി ഇന്ത്യൻ എംബസി അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍ ഇത്തരമൊരു സര്‍ക്കുലര്‍ ഇറക്കിയിട്ടില്ലെന്നും പ്രവാസി ഇന്ത്യക്കാര്‍ ഇക്കാര്യം ശ്രദ്ധിക്കണമെന്നും ഇന്ത്യൻ എംബസി വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com