അദൃശ്യശത്രുവില്‍ നിന്നും പൗരന്മാരെ രക്ഷിക്കാന്‍...; വിദേശികള്‍ക്ക് പ്രവേശന വിലക്കുമായി അമേരിക്ക

അദൃശ്യശത്രുവില്‍ നിന്നും പൗരന്മാരെ രക്ഷിക്കാന്‍...; വിദേശികള്‍ക്ക് പ്രവേശന വിലക്കുമായി അമേരിക്ക

അമേരിക്കക്കാരുടെ തൊഴില്‍ സംരക്ഷണവും വിലക്കിന് പിന്നിലുണ്ടെന്ന് ട്രംപ് സൂചിപ്പിച്ചു

വാഷിങ്ടണ്‍ : അമേരിക്കയില്‍ വിദേശികള്‍ക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് വിലക്ക്.

വിദേശികള്‍ക്ക് താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തുകയാണെന്നാണ് ട്രംപ് അറിയിച്ചത്. അദൃശ്യ ശത്രുവില്‍ നിന്നും അമേരിക്കക്കാരെ ലക്ഷിക്കുകയാണ് ലക്ഷ്യമെന്ന് ട്രംപ് പറഞ്ഞു.

അമേരിക്കക്കാരുടെ തൊഴില്‍ സംരക്ഷണവും വിലക്കിന് പിന്നിലുണ്ടെന്ന് ട്രംപ് സൂചിപ്പിച്ചു. എന്നാല്‍ ഏതൊക്കെ വിസകള്‍ക്കാണ് വിലക്കെന്ന് ട്രംപ് വ്യക്തമാക്കിയിട്ടില്ല.

അമേരിക്കയില്‍ സ്ഥിതി രൂക്ഷമായി തുടരുകയാണ്. കോവിഡ് ബാധിച്ച് മരിച്ചവരുടെ  എണ്ണം 42,514 ആയി. 24 മണിക്കൂറിനിടെ 1,932 പേര്‍ മരിച്ചു. കാല്‍ലക്ഷത്തോളം പുതിയ കോവിഡ് കേസുകളാണ് അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രോഗികള്‍ 7,92,759 ആയി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com