ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ അതീവ ഗുരുതരാവസ്ഥയില്‍

ഹൃദയശസ്ത്രക്രിയയെത്തുടര്‍ന്നാണ് കിമ്മിന്റെ ആരോഗ്യ നില വഷളായതെന്നാണ് റിപ്പോര്‍ട്ട്
ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ അതീവ ഗുരുതരാവസ്ഥയില്‍

പ്യോങ് യാങ് : ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന്റെ ആരോഗ്യനില അതീവ ഗുരുതരമെന്ന് റിപ്പോര്‍ട്ട്. ഹൃദയശസ്ത്രക്രിയയെത്തുടര്‍ന്നാണ് കിമ്മിന്റെ ആരോഗ്യ നില വഷളായതെന്നാണ് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

ഏപ്രില്‍ 12 ന് കിമ്മിനെ കാര്‍ഡിയോ വാസ്‌കുലാര്‍ സര്‍ജറിക്ക് വിധേയനാക്കിയെന്ന്  ദക്ഷിണകൊറിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തുടര്‍ന്ന് ചികില്‍സയിലായിരുന്ന കിമ്മിന്റെ ആരോഗ്യനില പെട്ടെന്ന് വഷളാകുകയായിരുന്നു എന്നാണ് രഹസ്യാന്വേഷണ ഏജന്‍സികളെ ഉദ്ധരിച്ച് യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

കിമ്മിന് മസ്തിഷ്‌ക മരണം സംഭവിച്ചതായും അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഏപ്രില്‍ 15 ന് മുത്തച്ഛന്റെ പിറന്നാള്‍ ആഘോഷങ്ങളില്‍ നിന്നും കിം വിട്ടുനിന്നതിനെ തുടര്‍ന്ന്, ഇദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു.

യാതൊരു കാരണവശാലും മുത്തച്ഛന്റെ പിറന്നാള്‍ ആഘോഷപരിപാടികളില്‍ നിന്നും കിം വിട്ടുനില്‍ക്കാറില്ല. ഏപ്രില്‍ 11 നാണ് കിം ഒടുവില്‍ പൊതു പരിപാടിയില്‍ പങ്കെടുത്തത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്ന് കോവിഡ് അടക്കം ലോകത്തെയും രാജ്യത്തെയും സ്ഥിതിഗതികള്‍ കിം ജോങ് ഉന്‍ വിലയിരുത്തിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com