കോവിഡിനെ പ്രതിരോധിക്കാന്‍ പച്ചമരുന്നു കഷായം; കുടിക്കാന്‍ പ്രസിഡന്റിന്റെ നിര്‍ദേശം, സ്‌കൂള്‍ കുട്ടികള്‍ക്കു സൗജന്യം

ലോക്ക് ഡൗണ്‍ കഴിഞ്ഞ് സ്‌കൂളുകള്‍ തുറന്നപ്പോള്‍ കുട്ടികള്‍ക്കെല്ലാം സൗജന്യമായി നല്‍കുകയാണ് കഷായം
കോവിഡിനെ പ്രതിരോധിക്കാന്‍ പച്ചമരുന്നു കഷായം; കുടിക്കാന്‍ പ്രസിഡന്റിന്റെ നിര്‍ദേശം, സ്‌കൂള്‍ കുട്ടികള്‍ക്കു സൗജന്യം

അന്റാനനാരിവോ: കോവിഡിനെ പ്രതിരോധിക്കാന്‍ മഡഗാസ്‌കറില്‍ പച്ചമരുന്നു കഷായം. ലോക്ക് ഡൗണ്‍ കഴിഞ്ഞ് സ്‌കൂളുകള്‍ തുറന്നപ്പോള്‍ കുട്ടികള്‍ക്കെല്ലാം സൗജന്യമായി നല്‍കുകയാണ് കഷായം.

രാജ്യത്തിന്റെ പരമ്പരാഗത വൈദ്യ അറിവുകളില്‍ നിര്‍മിച്ചെടുത്തതാണ് കഷായം എന്നാണ് അവകാശവാദം. ഇതിനു ശാസ്ത്രീയമായ പരിശോധനയൊന്നും നടത്തിയിട്ടില്ല. എങ്കിലും രാജ്യത്തെ പ്രസിഡന്റു തന്നെ കഷായം കുടിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുകയാണ്. കഴിഞ്ഞ ദിവസം ടെലിവിഷനില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത പ്രസിഡന്റ് ആന്‍ഡ്രി രജോലിന കഷായം കുടിക്കാന്‍ എല്ലാവരെയും ഉപദേശിച്ചു. ലൈവ് ആയിത്തന്നെ പ്രസിഡന്റ് കഷായം കുടിച്ചു കാണിക്കുകയും ചെയ്തു.

കഷായത്തില്‍ എന്തൊക്കെയാണ് ചേര്‍ത്തിരിക്കുന്നതെന്നു വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ നിലംപാല പോലെയുള്ള ഒരു സസ്യത്തിന്റെ നീര് ഉപയോഗിച്ചാണ് നിര്‍മാണം എന്നാണ് റിപ്പോര്‍ട്ടുകള്‍. കഷായത്തിന് എ്ന്തായാലും കൊടും കയ്പാണ്. കുടിക്കുന്ന സ്‌കൂള്‍ കുട്ടികളുടെ മുഖഭാവത്തില്‍നിന്നു തന്നെ അതു വ്യക്തം.

പാവപ്പെട്ട സ്‌കൂള്‍ കൂട്ടികള്‍ക്ക് സൗജന്യമായാണ് കഷായം നല്‍കുന്നത്. ചില മേഖലകളില്‍ പണത്തിനും വില്‍പ്പനയുണ്ട്. കോവിഡ് ഓര്‍ഗാനിക്‌സ് എ്ന്നാണ് കഷായത്തിനു പേര്. രാജ്യത്തിന്റെ ചരിത്രം തന്നെ ഇതു മാറ്റിമറിക്കുമെന്നാണ് പ്രസിഡന്റ് ടെലിവിഷനില്‍ പറഞ്ഞത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com