കോവിഡ് പേടിച്ച് നോട്ടുകൾ വാഷിംഗ് മെഷീനിലിട്ട് അലക്കിയെടുത്തു; വൻ സാമ്പത്തിക നഷ്ടം 

കുടുംബാംഗത്തിൻറെ  ശവസംസ്കാര വേളയിൽ ബന്ധുക്കളും സുഹൃത്തുക്കളും നൽകിയ സഹായധനമാണ് വാഷിംഗ് മെഷീനിലിട്ട് കഴുകികയത്
കോവിഡ് പേടിച്ച് നോട്ടുകൾ വാഷിംഗ് മെഷീനിലിട്ട് അലക്കിയെടുത്തു; വൻ സാമ്പത്തിക നഷ്ടം 

സിയോൾ: കൊറോണ വൈറസിനെ തുരത്താൻ നോട്ടുകൾ വാഷിംഗ് മെഷീനിലിട്ട് അലക്കിയെടുത്തയാൾക്ക് വൻ സാമ്പത്തിക നഷ്ടം.  50,000 വോണിൻറെ (3000ത്തിലധികം ഇന്ത്യൻ രൂപ) കണക്കില്ലാത്ത നോട്ടുകളാണ് വാഷിംഗ് മെഷീനിലിട്ടത്. സിയോളിനടുത്തുള്ള അൻസാൻ ന​ഗരത്തിലെ ഇയോം കുടുംബാം​ഗമാണ് നോട്ടുകൾ അലക്കിയെടുത്തത്. 

കുടുംബാംഗത്തിൻറെ  ശവസംസ്കാര വേളയിൽ ബന്ധുക്കളും സുഹൃത്തുക്കളും നൽകിയ സഹായധനമാണ് ഇയാൾ വാഷിംഗ് മെഷീനിലിട്ട് കഴുകികയത്.  വാഷിംഗ് മെഷീനിൽനിന്ന് പുറത്തെടുത്തപ്പോൾ നോട്ടുകൾ പലതും കീറിപ്പറിഞ്ഞു. ഇവയുമായി ബാങ്ക് ഓഫ് കൊറിയയിൽ എത്തിയപ്പോൾ 23 ദശലക്ഷം വോണിൻറെ (19,320 ഡോളർ) പുതിയ കറൻസിയാണ് തിരികെ നൽകിയത്.

ബാങ്ക് നിയമ പ്രകാരം മോശം നോട്ടുകൾക്ക് പകുതി മൂല്യമാണ് തിരികെ നൽകിയതെന്ന് ബാങ്ക് ഔദ്യോ​ഗിക സ്ഥിരീകരണത്തിൽ പറഞ്ഞു. എണ്ണാൻ കഴിഞ്ഞ കീറിയ നോട്ടുകൾക്കാണ് പുകുതി മൂല്യം നൽകിയതെന്നും എണ്ണാൻ പോലും കഴിയാത്തരീതിയിൽ കീറിപ്പറിഞ്ഞ നോട്ടുകൾ കണക്കിലെടുത്തിട്ടില്ലെന്നും അവർ പറഞ്ഞു. എത്ര നോട്ടുകളാണ് ഇയാൾ കഴുകാൻ ശ്രമിച്ചതെന്ന് കൃത്യമായി അറിയില്ലെങ്കിലും വലിയ നഷ്ടമാണ് സംഭവിച്ചിട്ടുണ്ടാകുകയെന്ന് ഉദ്യോഗസ്ഥർ പറയുന്നു.

മറ്റൊരു സംഭവത്തിൽ കോവിഡ് ഭീതിയിൽ നോട്ടുകൾ മൈക്രോവേവിലിട്ട് ചൂടാക്കിയ കിം എന്നയാൾക്കും നഷ്ടമുണ്ടായതായി ബാങ്ക് അധികൃതർ പറഞ്ഞു. നോട്ടുകൾ എത്രമാത്രം മാറ്റി നൽകണമെന്ന് അവയുടെ നാശമനുസരിച്ചാണ് സെൻട്രൽ ബാങ്ക് തീരുമാനിക്കുക. കേടുപാടുകൾ കുറവാണെങ്കിൽ ബാങ്ക് മുഴുവൻ തുകയും നൽകും. എന്നാൽ കേടുപാട് കൂടുതലാണെങ്കിൽ പുകുതി മൂല്യമാണ് നൽകുക. സാരമായ നാശം സംഭവിച്ചിട്ടുണ്ടെങ്കിൽ ഒട്ടും മൂല്യം ലഭിക്കില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com