കോവിഡ് വകവയ്ക്കാതെ രാജ്യത്തെമ്പാടും പ്രാർഥനായോഗം, രോഗ ബാധിതരുടെ പേരുകൾ രഹസ്യമാക്കി; കൊറിയയില്‍ സഭാധ്യക്ഷന്‍ അറസ്റ്റില്‍

'ഷിൻചെൻജോയി ചർച്ച് ഓഫ് ജീസസ്' സ്ഥാപകനും 'പ്രൊമിസ്ഡ് പാസ്റ്റർ' എന്നറിയപ്പെടുകയും ചെയ്യുന്ന ലീ മാൻ-ഹീ ആണ് അറസ്റ്റിലായത്
കോവിഡ് വകവയ്ക്കാതെ രാജ്യത്തെമ്പാടും പ്രാർഥനായോഗം, രോഗ ബാധിതരുടെ പേരുകൾ രഹസ്യമാക്കി; കൊറിയയില്‍ സഭാധ്യക്ഷന്‍ അറസ്റ്റില്‍

സിയോൾ: ദക്ഷിണകൊറിയയിൽ കോവിഡ് പടർത്താൻ വഴിവച്ച ഷിൻചിയോൻജി ക്രൈസ്തവസഭയുടെ അധ്യക്ഷനെ അറസ്റ്റ് ചെയ്തു. 'ഷിൻചിയോൻജി ചർച്ച് ഓഫ് ജീസസ്' സ്ഥാപകനും 'പ്രൊമിസ്ഡ് പാസ്റ്റർ' എന്നറിയപ്പെടുകയും ചെയ്യുന്ന ലീ മാൻ-ഹീ ആണ് അറസ്റ്റിലായത്. കൊറോണ മുൻകരുതലുകൾ പാലിക്കാതെ രാജ്യത്തെമ്പാടും പ്രാർഥനായോഗം സംഘടിപ്പിച്ചതും രോഗം ബാധിച്ച സഭാംഗങ്ങളുടെ പേര് രഹസ്യമാക്കിവച്ചതിനുമാണ് എൺപത്തെട്ടുകാരനായ ലീ മാൻ-ഹീയെ അറസ്റ്റ് ചെയ്തത്. 

രാജ്യത്ത് കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത ന​ഗരമായ ഡേഗുവിൽ ലീയുടെ അനുയായിയും ഷിൻചിയോൻജി അംഗവുമായ 61കാരിയിൽ നിന്നാണ് വൈറസ് പകർന്നത്. 

സഭയുടെ നടപടിയാണ് സ്ഥിതി രൂക്ഷമാക്കിയതെന്ന് അധികൃതർ ചൂണ്ടിക്കാട്ടിയപ്പോൾ  വാർത്താസമ്മേളം വിളിച്ചുകൂട്ടി ലീ മാൻ-ഹീ തലകുമ്പിട്ട് രാജ്യത്തോട് മാപ്പിരന്നു.  എന്നാൽ, അസൂയാലുക്കളായ തിന്മയുടെ ശക്തികളാണ് സഭാംഗങ്ങൾക്കിടയിൽ രോഗം പടർത്തിയതെന്നാണ് ലീ മാൻ-ഹീയുടെ അവകാശവാദം. കൊറോണ വൈറസ് ബാധയെ പ്രതിരോധിക്കാൻ സർക്കാരുമായി പൂർണമായി സഹകരിക്കുന്നുണ്ടെന്നും അവർ വ്യക്തമാക്കി. സത്യം കോടതിയിൽ തെളിയിക്കുമെന്നാണ് സഭയുടെ വക്താവ് നിലപാടറിയിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com