ചിത്രം: പിടിഐ
ചിത്രം: പിടിഐ

ബ്രിട്ടനെ പിന്തള്ളി, കോവിഡ് മരണത്തില്‍ മെക്‌സിക്കോ മൂന്നാമത്

ബ്രിട്ടനെ പിന്തള്ളി, കോവിഡ് മരണത്തില്‍ മെക്‌സിക്കോ മൂന്നാമത്

മെക്‌സിക്കോ സിറ്റി: ലോകത്തെ കോവിഡ് മരണങ്ങളില്‍ ബ്രിട്ടനെ പിന്തള്ളി മെക്‌സിക്കോ മൂന്നാമത്. 46,688 പേരാണ് ഇതുവരെ രാജ്യത്ത് കോവിഡ് ബാധിച്ചു മരിച്ചത്. ബ്രിട്ടനില്‍ 46,204 പേരാണ് കോവിഡിന് ഇരയായത്.

മെക്‌സിക്കോയില്‍ ഇതുവരെ 4,24,637 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇന്നലെ മാത്രം 8458 പേര്‍ക്ക് രോഗം കണ്ടെത്തി. രാജ്യത്തെ കോവിഡ് കേസുകള്‍ വളരെ കൂടുതല്‍ ആവാമെന്നാണ് ആരോഗ്യ രംഗത്തുള്ളവര്‍ ചൂണ്ടിക്കാട്ടുന്നത്. ഉയര്‍ന്ന മരണ നിരക്ക് അതാണ് വ്യക്തമാക്കുന്നതെന്ന് അവര്‍ പറയുന്നു.

മരണ സംഖ്യയില്‍ യുഎസിനു പിന്നില്‍ രണ്ടാം സ്ഥാനത്തുള്ള ബ്രസീലില്‍ മെക്‌സിക്കോയേക്കാള്‍ ഇരട്ടി പേരാണ് കോവിഡ് മൂലം മരിച്ചത്. ബ്രസീലിലെ രോഗ വ്യാപന നിരക്ക് മെക്‌സിക്കോയെ അപേക്ഷിച്ച് ആറിരട്ടിയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com