ടോയ്‌ലെറ്റില്‍ തല ഉയര്‍ത്തി പാമ്പ്, അലറിവിളിച്ച് കാമുകനെ വിളിച്ചുവരുത്തി; ഒരു മണിക്കൂറോളം നീണ്ട പരിശ്രമം, പിടികൂടി 

അമേരിക്കയിലെ കൊളോറാഡയില്‍ അപ്പാര്‍ട്ട്‌മെന്റിലെ ടോയ്‌ലെറ്റില്‍ പാമ്പിനെ കണ്ട് ഭയന്ന് യുവതി
ടോയ്‌ലെറ്റില്‍ തല ഉയര്‍ത്തി പാമ്പ്, അലറിവിളിച്ച് കാമുകനെ വിളിച്ചുവരുത്തി; ഒരു മണിക്കൂറോളം നീണ്ട പരിശ്രമം, പിടികൂടി 

ന്യൂയോര്‍ക്ക്: അമേരിക്കയിലെ കൊളോറാഡയില്‍ അപ്പാര്‍ട്ട്‌മെന്റിലെ ടോയ്‌ലെറ്റില്‍ പാമ്പിനെ കണ്ട് ഭയന്ന് യുവതി. കൊളോറാഡയിലെ ഫോര്‍ട്ട് കോളിന്‍സ് നഗരത്തിലെ വാഴ്‌സിറ്റി അപ്പാര്‍ട്ട്‌മെന്റില്‍ താമസിക്കുന്ന മിറാന്‍ഡ സ്റ്റുവര്‍ട്ടാണ് തനിക്ക് ഉണ്ടായ അനുഭവം ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചത്.

ടോയ്‌ലെറ്റ് ഉപയോഗിക്കുന്നതിനിടെയാണ് പാമ്പിനെ കണ്ടത്. തല ഉയര്‍ത്തി പുറത്തേയ്ക്ക് വരുന്ന പാമ്പിനെ കണ്ട് ഭയന്നതായി മിറാന്‍ഡ സ്റ്റുവര്‍ട്ട് പറയുന്നു.അലറി കരഞ്ഞ് കാമുകനെ വിളിച്ചുവരുത്തി. അപ്പാര്‍ട്ട്‌മെന്റില്‍ അറ്റകുറ്റപ്പണി ചെയ്യുന്ന ആള്‍ എത്തി പാമ്പിനെ പിടികൂടിയതായി മിറാന്‍ഡ പറയുന്നു. ഇതിന്റെ ചിത്രങ്ങള്‍ വ്യാപകമായാണ് പ്രചരിക്കുന്നത്.

നാലു അടി നീളമുളള പാമ്പിനെയാണ് പിടികൂടിയത്. 40 മിനിറ്റ് നേരത്തെ പരിശ്രമത്തിന് ഒടുവിലാണ് പാമ്പിനെ പിടികൂടിയത്. പാമ്പിനെ പിടികൂടാന്‍ ടോയ്‌ലെറ്റ് ഒന്നടങ്കം പുറത്തേയ്ക്ക് എടുക്കേണ്ടി വന്നു. ടോയ്‌ലെറ്റിന്റെ അടിയില്‍ ചുറ്റിവളഞ്ഞ് കിടക്കുകയായിരുന്നു പാമ്പ്. വിഷമില്ലാത്ത ഇനത്തില്‍പ്പെട്ട പാമ്പിനെയാണ് പിടികൂടിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com