ബെയ്‌റൂട്ട് സ്ഫോടനത്തിൽ മരണസംഖ്യ 78 ആയി, നാലായിരത്തിലേറെ പേർക്ക് പരിക്ക്

മ​ര​ണ സം​ഖ്യ ഇ​നി​യും ഉ​യ​ർ​ന്ന​ക്കു​മെ​ന്നാ​ണ് വി​വ​രം
ബെയ്‌റൂട്ട് സ്ഫോടനത്തിൽ മരണസംഖ്യ 78 ആയി, നാലായിരത്തിലേറെ പേർക്ക് പരിക്ക്

ബെ​യ്റൂ​ട്ട്: ലെബനന്റെ തലസ്ഥാനമായ ബെയ്റൂട്ടിൽ ഉണ്ടായ ഇരട്ടസ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 78 ആയി ഉയർന്നു. മ​ര​ണ സം​ഖ്യ ഇ​നി​യും ഉ​യ​ർ​ന്ന​ക്കു​മെ​ന്നാ​ണ് വി​വ​രം. സ്ഫോ​ട​ന​ത്തി​ൽ 4,000ലേ​റെ​പ്പേ​ർ​ക്ക് പ​രി​ക്കേ​റ്റി​ട്ടു​ണ്ടെ​ന്നാ​ണ് ലെ​ബ​നീ​സ് ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം പുറത്തുവിട്ട വിവരം.

ബെയ്റൂട്ടിലെ തുറമുഖത്തിനു സമീപം പ്രാ​ദേ​ശി​ക സ​മ​യം ആ​റോ​ടെ​യാ​ണ് സ്ഫോടനമുണ്ടായത്. തുറമുഖത്ത് സ്ഫോടകവസ്തുക്കൾ സൂക്ഷിച്ചിരുന്ന വെയർഹൗസിലാണ് സ്ഫോടനമുണ്ടായതെന്നാണു വിവരം.നഗരത്തിന്റെ വിവിധ പ്രദേശങ്ങളിലും ഈ സ്ഫോടനത്തിന്റെ പ്രകമ്പനം ഉണ്ടായിട്ടുണ്ട്.  2005ൽ മുൻ പ്രധാനമന്ത്രി റാ​ഫി​ക് ഹ​രീ​രി​യെ കൊല്ലപ്പെട്ട കേസിൽ വിധി വരാനിരിക്കെയാണ് സ്‌ഫോടനം. കാർബോംബ് സ്‌ഫോടനത്തിലായിരുന്നു പ്രധാനമന്ത്രി കൊല്ലപ്പെട്ടത്.

ബെയ്റൂട്ടിലെ ഇന്ത്യൻ എംബസി എമർജൻസി ഫോൺ നമ്പർ അടക്കം നൽകിയിട്ടുണ്ട്. എംബസി ജീവനക്കാർ സുരക്ഷിതരാണെന്നും ഇവിടെയുള്ള ഇന്ത്യാക്കാരുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇതുവരെ ആർക്കും പരിക്കേറ്റതായുള്ള റിപ്പോർട്ട് വന്നിട്ടില്ലെന്നും. കൂടുതൽ ആളുകളുമായി ചർച്ചകൾ നടത്തുകയാണെന്നും ലെബനനിലെ ഇന്ത്യൻ സ്ഥാനപതി വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com