ഈ ജ്വല്ലറിയിൽ നിർമിക്കുന്നത് 11 കോടി രൂപയുടെ 'മാസ്ക്' ! പതിപ്പിക്കുന്നത് 3600 വജ്രങ്ങൾ 

ഈ ജ്വല്ലറിയിൽ നിർമിക്കുന്നത് 11 കോടി രൂപയുടെ മാസ്ക്! പതിപ്പിക്കുന്നത് 3600 വജ്രങ്ങൾ 
ഈ ജ്വല്ലറിയിൽ നിർമിക്കുന്നത് 11 കോടി രൂപയുടെ 'മാസ്ക്' ! പതിപ്പിക്കുന്നത് 3600 വജ്രങ്ങൾ 

ജെറുസലേം: കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ മാസ്ക് മനുഷ്യ ജീവിതത്തിൽ ഒഴിവാക്കാനാകാത്ത വസ്തുവായി മാറിയിരിക്കുകയാണ്. സ്വർണത്തിന്റെ മാസ്ക് വരെ ഇപ്പോൾ വിപണിയിൽ വന്നു കഴിഞ്ഞു. അത്തരമൊരു ശ്രദ്ധേയ റിപ്പോർട്ടാണ് ഇപ്പോൾ പുറത്തു വരുന്നു. വിപണിയിലിറങ്ങാനായി തയ്യാറാക്കുന്ന ഒരു മാസ്കാണ് ഇവിടെയും താരം. ലോകത്തിലെ ഏറ്റവും വില കൂടിയ മാസ്കാണിത്.

2.8 ലക്ഷത്തിന്റെയും 3.8 ലക്ഷത്തിന്റെയും മാസ്‌കുകൾ ധരിച്ച ഇന്ത്യയിലെ രണ്ട് വ്യാപാരികൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് ആ മാസ്കുകളുടെ വിശേഷങ്ങളെയൊക്കെ പിന്തള്ളി പുതിയ മാസ്കിന്റെ രം​ഗ പ്രവേശം.  

ഇസ്രേയലിലെ ഒരു ജ്വല്ലറിയാണ് വില കൂടിയ ഈ മാസ്കിന്റെ നിർമാണത്തിലേർപ്പെട്ടിരിക്കുന്നത്. 18 കാരറ്റ് സ്വർണത്തിൽ വെളളയും കറുപ്പും നിറത്തിലുളള 3600 വജ്രങ്ങൾ പിടിപ്പിച്ച മാസ്‌കിന് ഏകദേശം 1.5 മില്യൺ ഡോളർ (11 കോടി ഇന്ത്യൻ രൂപ) വില വരുമെന്നാണ് കണക്കാക്കുന്നത്.  

ഒരു ഉപഭോക്താവിന്റെ പ്രത്യേക നിർദേശ പ്രകാരമാണ് മാസ്‌ക് നിർമിക്കുന്നത്. ലോകത്തിലെ ഏറ്റവും വില കൂടിയ മാസ്‌ക് ആയിരിക്കണം, ഈ വർഷം തന്നെ നിർമാണം പൂർത്തിയാകണം എന്നിങ്ങനെ രണ്ട് നിർദേശങ്ങളാണ് മാസ്‌ക് നിർമാണത്തിനായി ജ്വലറിയെ സമീപിച്ച ഉപഭോക്താവ് മുന്നോട്ട് വെച്ചതെന്ന് യെവ്ൽ കമ്പനിയുടെ ഉടമസ്ഥനായ ലെവി പറഞ്ഞു. ചൈനീസ്- അമേരിക്കൻ ഉപഭോക്താവാണ് ഈ ആവശ്യവുമായി ജ്വല്ലറിയെ സമീപിച്ചത്. എന്നാൽ ഇത് ആരാണെന്ന കാര്യം കമ്പനി പുറത്തുവിട്ടിട്ടില്ല.

ഏറ്റവും വില കൂടിയ മാസ്‌കായിരിക്കണം എന്നുളള ഉപഭോക്താവിന്റെ ആവശ്യം തങ്ങളെ സംബന്ധിച്ച് വളരെ എളുപ്പമുളളതാണെന്ന് ലെവി പറയുന്നു. 'പണം കൊണ്ട് എല്ലാം സ്വന്തമാക്കാൻ കഴിയണമെന്നില്ല, എന്നാൽ തീർച്ചയായും ഡയമണ്ട് മാസ്‌ക് സ്വന്തമാക്കാനാകും. ഇതു ധരിച്ച് പുറത്തിറങ്ങുന്ന വ്യക്തിയെ ജനങ്ങൾ ശ്രദ്ധിക്കും. അപ്പോൾ ധരിക്കുന്ന ആൾക്ക് ലഭിക്കുന്ന സന്തോഷമാണ് ഇതിൽ പ്രധാനം'- ലെവി പറയുന്നു. കോവിഡ് 19 പശ്ചാത്തലത്തിൽ ലോകത്തിൽ ജനങ്ങൾ സാമ്പത്തികമായും ആരോഗ്യപരമായും ദുരിതമനുഭവിക്കുമ്പോൾ ഇത്തരമൊരു മാസ്‌ക് ചിലപ്പോൾ തെറ്റായ രീതിയിൽ സ്വീകരിക്കപ്പെട്ടേക്കാമെന്നും ലെവി പറഞ്ഞു.

ഡയമണ്ട് മാസ്‌ക് ധരിക്കാൻ വ്യക്തിപരമായി താൻ ഇഷ്ടപ്പെടുന്നില്ലെന്ന് വ്യക്തമാക്കിയ ലെവി പക്ഷേ കോവിഡ് പോലെ വെല്ലുവിളി നിറഞ്ഞ സമയത്ത് ഇതുപോലൊരു ഓർഡർ കിട്ടിയതിന്റെ സന്തോഷത്തിലാണ്. തന്റെ ജീവനക്കാർക്ക് ഇതുകാരണം ജോലി നൽകാൻ സാധിച്ചതായി അദ്ദേഹം പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com