രണ്ട് കോടി കടന്ന് കോവിഡ് ബാധിതര്‍, 43 ദിവസത്തിനുള്ളില്‍ ഒരു കോടിയിലേറെ രോഗികള്‍; ഭീതിയൊഴിയാതെ ലോകം

ആദ്യ ഒരു കോടിയിലെത്താന്‍ 184 ദിവസം എടുത്തെങ്കില്‍ അടുത്ത ഒരു കോടിയിലെത്താന്‍ വെറും 43 ദിവസം മാത്രമാണെടുത്തത്
രണ്ട് കോടി കടന്ന് കോവിഡ് ബാധിതര്‍, 43 ദിവസത്തിനുള്ളില്‍ ഒരു കോടിയിലേറെ രോഗികള്‍; ഭീതിയൊഴിയാതെ ലോകം

വാഷിംഗ്ടണ്‍ ഡിസി: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം രണ്ട് കോടി കടന്നു. 2,00,23,500 പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചത്. 1,36,31,979 പേര്‍ രോഗമുക്തി നേടിയപ്പോള്‍ 63,91,521 പേര്‍ ചികിത്സയിലാണ്. അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് വൈറസ് ബാധിച്ചത്. 51,99,444 പേരാണ് രോഗബാധിതരായത്. ബ്രസീലില്‍ 30,35,582 ഇന്ത്യയില്‍ 22,14,137 എന്നിങ്ങനെയാണ് വൈറസ് ബാധിതരുടെ എണ്ണം.

ആദ്യ ഒരു കോടിയിലെത്താന്‍ 184 ദിവസം എടുത്തെങ്കില്‍ അടുത്ത ഒരു കോടിയിലെത്താന്‍ വെറും 43 ദിവസം മാത്രമാണെടുത്തത്. 7,33,995 പേര്‍ക്കാണ് കോവിഡ് മൂലം ജീവന്‍ നഷ്ടപ്പെട്ടത്.

റഷ്യ (8,87,536), ദക്ഷിണാഫ്രിക്ക (5,59,859), മെക്‌സിക്കോ (4,80,278),പെറു (4,78,024), കൊളമ്പിയ (3,87,481), ചില്ലി (3,73,056), സ്‌പെയിന്‍ (3,61,442) എന്നീ രാജ്യങ്ങളാണ് രോഗബാധിതരുടെ എണ്ണത്തില്‍ ആദ്യ പത്ത് സ്ഥാനങ്ങളിലുള്ളത്.

ഇറാന്‍(3,26,712), ബ്രിട്ടന്‍(3,10,825), സൗദി അറേബിയ(2,88,690), പാക്കിസ്ഥാന്‍(2,84,121), ബംഗ്ലാദേശ് (2,57,600), ഇറ്റലി(2,50,566), അര്‍ജന്റീന (2,46,499), തുര്‍ക്കി (2,40,804), ജര്‍മനി (2,17,281) എന്നീ രാജ്യങ്ങളിലാണ് രണ്ട് ലക്ഷത്തിലധികം പേര്‍ക്ക് വൈറസ് ബാധ കണ്ടെത്തിയത്. ഫ്രാന്‍സ്, ഇറാക്ക്, ഫിലിപ്പൈന്‍സ്, ഇന്തൊനേഷ്യ, കാനഡ, ഖത്തര്‍ എന്നീ രാജ്യങ്ങളില്‍ ഒരു ലക്ഷത്തിലേറെ വൈറസ് ബാധിതരുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com