102 ദിവസത്തിന് ശേഷം ന്യൂസിലാന്‍ഡില്‍ വീണ്ടും കോവിഡ്; നഗരം അടച്ചു

ഓക്സ്‌ലാന്റിലെ ഒരു കുടുംബത്തിലെ നാല് പേര്‍ക്കാണ് സ്ഥിരീകരിച്ചത് - ഉറവിടം വ്യക്തമല്ല
102 ദിവസത്തിന് ശേഷം ന്യൂസിലാന്‍ഡില്‍ വീണ്ടും കോവിഡ്; നഗരം അടച്ചു

വെല്ലിങ്ടണ്‍: 102 ദിവസത്തിന് ശേഷം വീണ്ടും ന്യൂസിലാന്‍ഡില്‍ കോവിഡ് സ്ഥിരീകരിച്ചു. ഇതേ തുടര്‍ന്ന് രാജ്യത്തെ വലിയ നഗരമായ ഓക്‌സ്‌ലാന്റില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതായി പ്രസിഡന്റ്  ജസീന്ത അര്‍ഡേന്‍ പറഞ്ഞു.

ന്യൂസിലാന്‍ഡിലെ കോവിഡ് പ്രതിരോധ നടപടികള്‍ ആഗോള പ്രശംസ പിടിച്ചുപറ്റിയിരുന്നു. കഴിഞ്ഞ നൂറ് ദിവസങ്ങളില്‍ രാജ്യത്ത് ഒരാള്‍ക്ക് പോലും കോവിഡ് സ്ഥിരീകരിച്ചിരുന്നില്ല. എന്നാല്‍ ഓക്സ്‌ലാന്റിലെ ഒരു കുടുംബത്തിലെ നാല് പേര്‍ക്കാണ് ഇപ്പോള്‍ രോഗം സ്ഥിരീകരിച്ചതെന്ന് പ്രസിഡന്റ് പറഞ്ഞു. ഇവരുടെ രോഗഉറവിടം വ്യക്തമല്ല. 

'102 ദിവസത്തിന് ശേഷമാണ് രാജ്യത്ത് വീണ്ടും കോവിഡ് സ്ഥിരീകരിക്കുന്നത്. നിരീക്ഷണസംവിധാനത്തിന് പുറത്ത് കോവിഡ് സ്ഥിരീകരിക്കുന്നത് ഇതാദ്യമാണ്. ഇത് തടയുന്നതിനായി ഞങ്ങള്‍ ആകുവിധം ശ്രമിച്ചതായും' പ്രസിഡന്റ് മാധ്യമങ്ങളോട് പറഞ്ഞു. 

മൂന്ന് ദിവസം നഗരം പൂര്‍ണമായി അടച്ചിടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സാമൂഹിക അകലം പാലിക്കല്‍ കര്‍ശനമായി നടപ്പാക്കും. നിയന്ത്രണങ്ങള്‍ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും തുടരും.

കോവിഡ് സമ്പര്‍ക്കവ്യാപനം തടഞ്ഞ ന്യൂസിലാന്റിന്റെ നടപടികളെ ലോകാരോഗ്യസംഘട പ്രസംശിച്ചിരുന്നു. 22 ദശലക്ഷം ജനങ്ങളുള്ള ന്യൂസിലന്റില്‍ രോഗം ബാധിച്ച് മരിച്ചത് 22 പേര്‍ മാത്രമാണ്. ജനജീവിതം ഏറെക്കുറേ സാധാരണ നിലയിലേക്ക് മടങ്ങിക്കഴിഞ്ഞു. റെസ്റ്ററന്റുകളും സ്‌റ്റേഡിയങ്ങളുമെല്ലാം ജനങ്ങള്‍ക്കായി തുറന്നിട്ടുണ്ട്. എന്നാല്‍, കോവിഡിനെതിരായ ജാഗ്രത കൈവിടാന്‍ ന്യൂസിലാന്‍ഡ് ഒരുക്കമല്ല. വിയറ്റ്‌നാം, ആസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളില്‍ കോവിഡ് പിടിച്ചുകെട്ടിയ ശേഷം വീണ്ടും കേസുകള്‍ വര്‍ധിക്കുന്നുവെന്ന യാഥാര്‍ഥ്യം അവര്‍ക്കുമുന്നിലുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com