ആരാണ് കമല ഹാരിസ്?, അമേരിക്കയില്‍ ഏറ്റവും ചര്‍ച്ചചെയ്യപ്പെടുന്ന വനിതയുടെ ഇന്ത്യന്‍ ബന്ധമിങ്ങനെ

അമേരിക്കയിലേക്കു കുടിയേറിയ തമിഴ്‌നാട് ചെന്നൈ സ്വദേശിയായ ശ്യാമള ഗോപാലന്റെ മകളാണ് കമല
ആരാണ് കമല ഹാരിസ്?, അമേരിക്കയില്‍ ഏറ്റവും ചര്‍ച്ചചെയ്യപ്പെടുന്ന വനിതയുടെ ഇന്ത്യന്‍ ബന്ധമിങ്ങനെ

മേരിക്കന്‍ തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കപ്പെട്ടതോടെ പുതിയ ചരിത്രം കുറിച്ചിരിക്കുകയാണ് കമല ഹാരിസ്. ഒരു സുപ്രധാന സ്ഥാനത്തേക്ക് മത്സരിക്കാന്‍ യോഗ്യതനേടുന്ന ആദ്യത്തെ ഏഷ്യന്‍ അമേരിക്കന്‍ വംശജയാണ് കമല. കാലിഫോര്‍ണിയയില്‍ നിന്നുള്ള സെനറ്റ് അംഗമാണ് ഇവര്‍.

1960കളില്‍ അമേരിക്കയിലേക്കു കുടിയേറിയ തമിഴ്‌നാട് ചെന്നൈ സ്വദേശിയായ ശ്യാമള ഗോപാലന്റെ മകളാണ് കമല. പിതാവ് ഡോണള്‍ഡ് ഹാരിസ് ജമൈക്കന്‍ വംശജനാണ്. ഓക്ലന്‍ഡിലായിരുന്നു കമലയുടെ ജനനം. നന്നേ ചെറുപ്പത്തില്‍ തന്നെ മാതാപിതാക്കള്‍ വേര്‍പിരിഞ്ഞു. ഹാവാര്‍ഡ് സര്‍വകലാശാലയില്‍ നിന്ന് ഡിഗ്രിയും കാലിഫോര്‍ണിയ സര്‍വകലാശാലയില്‍ നിന്ന് നിയമത്തില്‍ ബുരുദവും നേടിയിട്ടുണ്ട് കമല.

മുത്തച്ഛനും മുത്തശ്ശിക്കുമൊപ്പം കമല ഹാരിസും സഹോദരി മായ ഹാരിസും
മുത്തച്ഛനും മുത്തശ്ശിക്കുമൊപ്പം കമല ഹാരിസും സഹോദരി മായ ഹാരിസും

കാന്‍സര്‍ ഗവേഷണ രംഗത്തെ വിദഗ്ധയായിരുന്ന അമ്മ ശ്യാമള 2009ല്‍ മരിച്ചു. കുടിയേറ്റത്തെയും തുല്യ അവകാശങ്ങളെയും കുറിച്ച് കമലയ്ക്കുള്ള കാഴ്ചപ്പാടില്‍ ശ്യാമളയുടെ വ്യക്തമായ സ്വാധീനമുണ്ട്.

അമ്മ ശ്യാമളയ്‌ക്കൊപ്പം കമല
അമ്മ ശ്യാമളയ്‌ക്കൊപ്പം കമല

2017ലാണ് കമല സെനറ്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ടത്. സെനറ്റില്‍ സാമൂഹിക നീതിയുടെ വക്താവായി നിലകൊണ്ട വ്യക്തിയാണ് കമല. പൊലീസ് സേനയെ നവീകരിക്കുന്നതിനും കമലയുടെ തീവ്ര സ്വാധീനം ഉണ്ടായിരുന്നു. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരെ കത്തിപ്പടരുന്ന വിമര്‍ശനങ്ങളുമായി രംഗത്തെത്തിയിട്ടുള്ള കമല സെനറ്റില്‍ റിപബ്ലിക്കന്‍ പാര്‍ട്ടിക്കെതിരെ നിരന്തരം പോരാടി. ദി സെലക്ട് കമ്മിറ്റി ഓണ്‍ ഇന്റലിജന്‍സ്, കമ്മറ്റി ഒണ്‍ ദി ജുഡീഷ്യറി, ബഡ്ജറ്റ് കമ്മറ്റി അടക്കമുള്ളവയില്‍ കമല സാന്നിധ്യമറിയിച്ചിട്ടുണ്ട്.

ഡഗ്‌ളസ് എം കോഫാണ് കമലയുടെ ഭര്‍ത്താവ്. മായ ഹാരിസും മീന ഹാരിസുമാണ് സഹോദരിമാര്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com