കുടവയർ രക്ഷിച്ചു! കിണറ്റിൽ വീണ യുവാവിന് തുണയായത് അമിതവണ്ണം, ഇത് രണ്ടാം ജന്മം (വിഡിയോ)

130 കിലോയിലധികം ഭാരമുള്ള ലിയു വ്യാസംകുറഞ്ഞ കിണറിന്റെ വക്കിൽ വയർ തട്ടി തടഞ്ഞു നിന്നു
കുടവയർ രക്ഷിച്ചു! കിണറ്റിൽ വീണ യുവാവിന് തുണയായത് അമിതവണ്ണം, ഇത് രണ്ടാം ജന്മം (വിഡിയോ)

മിതവണ്ണവും കുടവയറും ലിയു എന്ന ചെറുപ്പക്കാരന്റെ ജീവൻ രക്ഷിച്ചിരിക്കുകയാണ്. ചൈനയിലെ ഹെനാൻ പ്രവിശ്യയിലുള്ള ഇരുപത്തെട്ടുകാരനായ ലിയുവിനെ മരണത്തിൽ നിന്നു രക്ഷിച്ചത് അദ്ദേഹത്തിൻറെ വയറിന്റെ വലുപ്പമായിരുന്നു. അഗ്നിശമന സേന ഉദ്യോ​ഗസ്ഥർ നടത്തിയ രക്ഷാപ്രവർത്തനത്തിന്റെ വീഡിയോയും ചിത്രങ്ങളും പുറത്തുവിട്ടതോടെയാണ് ലിയുവിൻറെ  കഥ ലോകം അറിഞ്ഞത്.

വീട്ടിലെ കിണർ വൃത്തിയാക്കുന്നതിനിടയിൽ കാൽ വഴുതിവീണപ്പോഴാണ് ലിയുവിന് കുടവയർ രക്ഷാകവചമായത്. തടിപ്പലക ഉപയോ​ഗിച്ച് മൂടിയുരുന്ന കിണറ്റിലേക്കാണ് ലിയു അബദ്ധത്തിൽ വീണത്. 130 കിലോയിലധികം ഭാരമുള്ള ലിയു വ്യാസംകുറഞ്ഞ കിണറിന്റെ വക്കിൽ വയർ തട്ടി തടഞ്ഞു നിന്നു. കുഴൽക്കിണറിൽ അകപ്പെട്ട നിലയിലയിരുന്നു ലിയുവിന്റെ അരയ്ക്കു കീഴ്പ്പോട്ടുള്ള ഭാഗം. പിന്നീട് ഫയർ സർവീസ് എത്തി വടം കെട്ടിയാണ് അദ്ദേഹത്തെ പുറത്തെടുത്തത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com