ലോകത്ത് 2.10 കോടി കടന്ന് കോവിഡ് ബാധിതർ, ഏഴര ലക്ഷത്തിലധികം മരണം; ശമനമില്ലാതെ മഹാമാരി

കോവിഡ് ബാധിച്ച് 7,53,390 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്
ലോകത്ത് 2.10 കോടി കടന്ന് കോവിഡ് ബാധിതർ, ഏഴര ലക്ഷത്തിലധികം മരണം; ശമനമില്ലാതെ മഹാമാരി

വാഷിങ്ടൺ: ലോകത്ത് കോവിഡ് രോഗികളുടെ എണ്ണം 2.10 കോടി കടന്നു. 2,10,77,546 പേർക്കാണ് ഇതുവരെ വൈറസ് ബാധ കണ്ടെത്തിയത്. ഇതിൽ 64,13,800 പേർ ഇപ്പോൾ ചികിത്സയിലാണ്. കോവിഡ് ബാധിച്ച് 7,53,390 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്.

അമേരിക്ക, ബ്രസീൽ, ഇന്ത്യ എന്നീ മൂന്ന് രാജ്യങ്ങളിലാണ് ഏറ്റവുമധികം കോവിഡ് ബാധിതർ. 54,15,666 ആളുകൾക്കാണ് അമേരിക്കയിൽ കോവിഡ് സ്ഥിരീകരിച്ചത്. 1,70,415 പേർ മരിച്ചു. ബ്രസിലീൽ 32,29,621 പേർക്ക്  രോ​ഗബാധ സ്ഥിരീകരിച്ചപ്പോൾ മരണസംഘ്യ 1,05,564 ആണ്. ഇന്ത്യയിൽ വൈറസ് ബാധിതരുടെ എണ്ണം 24,59,613 ആയി.

റഷ്യ (9,07,758), ദക്ഷിണാഫ്രിക്ക (5,72,865), മെക്‌സിക്കോ (5,05,751), പെറു (4,98,555), കൊളംബിയ (4,33,805), ചില്ലി (3,80,034), സ്‌പെയിൻ (3,79,799) എന്നീ രാജ്യങ്ങളാണ് കോവിഡ് ബാധിതർ ഏറ്റവും കൂടുതലുള്ള ആദ്യ പത്തിൽ ഉൾപ്പെട്ടിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com