വെള്ളച്ചാട്ടം താഴേയ്ക്കല്ല; കുത്തനെ മുകളിലേയ്ക്ക്! അത്ഭുത വീഡിയോ വൈറൽ

വെള്ളച്ചാട്ടം താഴേയ്ക്കല്ല; കുത്തനെ മുകളിലേയ്ക്ക്! അത്ഭുത വീഡിയോ വൈറൽ

വെള്ളച്ചാട്ടം താഴേയ്ക്കല്ല; കുത്തനെ മുകളിലേയ്ക്ക്! അത്ഭുത വീഡിയോ വൈറൽ

സിഡ്‌നി: മലഞ്ചെരിവില്‍ നിന്ന് വെള്ളച്ചാട്ടം താഴേക്കാണ് പതിക്കാറുള്ളതെന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ വെള്ളച്ചാട്ടം കുത്തനെ മുകളിലേക്ക് വീഴുന്ന തരത്തിലാണെങ്കിലോ. മണ്ടത്തരമാണെന്ന് വിലയിരുത്താന്‍ വരട്ടെ. അങ്ങനെയൊരു വെള്ളച്ചാട്ടത്തിന്റെ വീഡിയോ ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി മാറുകയാണ്. 

ഓസ്‌ട്രേലിയയിലാണ് പ്രകൃതിയൊരുക്കിയ ഈ അത്ഭുത വെള്ളച്ചാട്ടം. മലഞ്ചെരിവില്‍ നിന്ന് വെള്ളം താഴെ നദിയിലേക്ക് പതിക്കാതെ മുകളിലേക്കാണ് വന്നു പതിക്കുന്നത്. 

ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലുള്ള റോയല്‍ നാഷണല്‍ പാര്‍ക്കിലാണ് ഈ വെള്ളച്ചാട്ടം. കനത്ത കാറ്റും പേമാരിയും കൊണ്ടാണ് വെള്ളച്ചാട്ടത്തിന്റെ ഗതി മാറിയത്. മണിക്കൂറില്‍ 70 കിലോമീറ്റര്‍ വേഗതയിലാണ് ഇവിടെ കാറ്റ് വീശുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com