10 അടി നീളമുളള കൂറ്റന്‍ സ്രാവ് യുവതിയുടെ കാലില്‍ കടിച്ചുതൂങ്ങി; നിരന്തരം ഇടിച്ച് ജീവന്‍ രക്ഷിച്ചു, ഹീറോയായി ഭര്‍ത്താവ്

തുടര്‍ച്ചയായി മുഷ്ടി കൊണ്ട് ഇടിച്ചാണ് കാലില്‍ കടിച്ചുതൂങ്ങിക്കിടന്ന സ്രാവില്‍ നിന്ന് ഭാര്യയെ രക്ഷിച്ചത്
10 അടി നീളമുളള കൂറ്റന്‍ സ്രാവ് യുവതിയുടെ കാലില്‍ കടിച്ചുതൂങ്ങി; നിരന്തരം ഇടിച്ച് ജീവന്‍ രക്ഷിച്ചു, ഹീറോയായി ഭര്‍ത്താവ്

സിഡ്‌നി: കാലില്‍ കടിച്ചുതൂങ്ങിയ സ്രാവില്‍ നിന്ന് ഭാര്യയെ രക്ഷിച്ച് യുവാവ്. തുടര്‍ച്ചയായി മുഷ്ടി കൊണ്ട് ഇടിച്ചാണ് കാലില്‍ കടിച്ചുതൂങ്ങിക്കിടന്ന സ്രാവില്‍ നിന്ന് ഭാര്യയെ രക്ഷിച്ചത്.

ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലാണ് സംഭവം. പോര്‍ട്ട് മക്വാരിയ്ക്ക് സമീപമുളള ബീച്ചില്‍ സര്‍ഫിങ്ങ് നടത്തുകയായിരുന്നു ദമ്പതികള്‍. അതിനിടെയാണ് സ്രാവിന്റെ ആക്രമണം ഉണ്ടായത്.

ഭാര്യയുടെ കാലില്‍ രണ്ടു തവണയാണ് സ്രാവ് കടിച്ചത്. വലതുകാലിലാണ് പരിക്കേറ്റത്. കാലില്‍ കടിച്ചുതൂങ്ങിക്കിടന്ന സ്രാവില്‍ നിന്ന് ഭാര്യയെ യുവാവ് രക്ഷിക്കുകയായിരുന്നു. തുടര്‍ച്ചയായി സ്രാവിനെ പ്രഹരിച്ചാണ് ആപത്തില്‍ നിന്ന് രക്ഷിച്ചത്.

പ്രഥമ ശ്രൂശ്രൂഷ നല്‍കിയ ശേഷം 35കാരിയെ വ്യോമമാര്‍ഗം പ്രമുഖ ആശുപത്രിയില്‍ എത്തിച്ച് ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി. 10 അടി നീളമുളള സ്രാവാണ് യുവതിയെ ആക്രമിച്ചത്.  ആ സമയത്ത് സാധാരണയായി ചെയ്യുന്നത് മാത്രമാണ് താന്‍ ചെയ്തതെന്ന് യുവതിയുടെ ഭര്‍ത്താവ് മാര്‍ക്ക് റാപ്ലി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com