മാസ്‌കില്ലാതെ പുറത്തിറങ്ങായല്‍ വെടിവയ്പ്പിന് ഇരയാകേണ്ടിവരും! മാസ്‌ക് തോക്കും എത്തിക്കഴിഞ്ഞു, വിഡിയോ

വിഡിയോ ഇതിനോടകം ഒന്നര ലക്ഷത്തിലേറെ പേര്‍ കണ്ടുകഴിഞ്ഞു
മാസ്‌കില്ലാതെ പുറത്തിറങ്ങായല്‍ വെടിവയ്പ്പിന് ഇരയാകേണ്ടിവരും! മാസ്‌ക് തോക്കും എത്തിക്കഴിഞ്ഞു, വിഡിയോ

പുറത്തിറങ്ങിയുള്ള എന്ത് പരിപാടി പദ്ധതിയിട്ടാലും മാസ്‌ക് മാറ്റിനിര്‍ത്താന്‍ പറ്റാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്. കല്ല്യാണമായാലും ഷോപ്പിങ് ആയാലും മാസ്‌ക് ആണ് മുഖ്യം. അതുകൊണ്ടുതന്നെ കൊറോണ വൈറസില്‍ നിന്ന് സ്വയം സുരക്ഷിതരായിരിക്കാനുള്ള ശ്രമം എന്നനിലയില്‍ മാസ്‌ക് പലരും ശീലമാക്കിയിട്ടുണ്ട്.

ലോകാരോഗ്യ സംഘടനയും ആരോഗ്യ വിദഗ്ധരും ലോകനേതാക്കളുമെല്ലാം മാസ്‌കിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തിയിട്ടുണ്ടെങ്കിലും ചിലരെങ്കിലും ഇക്കാര്യത്തില്‍ അലംഭാവം കാണിക്കുന്നുണ്ടെന്നതും വസ്തുതയാണ്. അതുകൊണ്ടാണ് പല രാജ്യങ്ങളും മാസ്‌ക് ഉപയോഗിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടികളുമായി രംഗത്തെത്തിയത്. എന്നാലിപ്പോള്‍ ഇത്തരം അലസന്മാരെ പാഠം പഠിപ്പിക്കാന്‍ 'മാസ്‌ക് തോക്ക്' തന്നെ എത്തിക്കഴിഞ്ഞു.

അലന്‍ പാന്‍ എന്ന അമേരിക്കന്‍ യുവാവാണ് മാസ്‌ക് തോക്കിന്റെ നിര്‍മ്മാതാവ്. അമേരിക്കയില്‍ പലരും മാസ്‌ക് ധരിക്കാതെ സൂപ്പര്‍മാര്‍ക്കറ്റുകളിലും മറ്റ് പൊതു ഇടങ്ങളിലും എത്തുന്നത് ശ്രദ്ധയിപ്പെട്ടതോടെയാണ് അലന്‍ ഇത്തരത്തിലൊരു ആശയവുമായി എത്തിയത്. മാസ്‌ക് ധരിക്കാതെ വരുന്നവരെ ഉപദേശിക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ടെങ്കിലും അക്കൂട്ടരോട് തട്ടികയറുകയാണ് ആദ്യ വിഭാഗക്കാര്‍ ചെയ്യുന്നത്. അതുകൊണ്ട് ഉപദേശത്തിലൊന്നും കാര്യമില്ലെന്ന് മനസ്സിലാക്കിയ അലന്‍ ദാ ഒരു പുത്തല്‍ പരീക്ഷണവുമായി എത്തി.

ആളുകളുടെ മുഖത്തേക്ക് മാസ്‌ക് വെടിവെച്ച് എത്തിക്കുന്ന ഒരു ഉപകരണമാണ് അലന്‍ നിര്‍മ്മിച്ചത്. മാസ്‌ക് തോക്ക് ഉണ്ടാക്കുന്ന വിഡിയോ ഇയാള്‍ തന്റെ യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ടിട്ടുമുണ്ട്. വീട്ടില്‍ ഒരുക്കിയ ഒരു ഡമ്മിയിലേക്ക് ആദ്യം മാസ്‌കുതിര്‍ത്ത അലന്‍ പിന്നീട് പുറത്തിറങ്ങിയും ഇത് ആവര്‍ത്തിക്കുന്നത് വിഡിയോയില്‍ കാണാം. പത്തുമിനിറ്റില്‍ താഴെ ദൈര്‍ഘ്യമുള്ള ഈ വിഡിയോ ഇതിനോടകം ഒന്നര ലക്ഷത്തിലേറെ പേര്‍ കണ്ടുകഴിഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com