ഡ്രൈവര്‍ പുറത്തേയ്ക്ക് പോയി, ട്രെയിന്‍ തനിയെ ഓടിയത് ഏഴുകിലോമീറ്റര്‍; പാളം തെറ്റിച്ച് സുരക്ഷാ സംവിധാനം

ഇറ്റലിയിലെ നോര്‍ത്തേണ്‍ റെയില്‍വേ സ്‌റ്റേഷനില്‍ ഗുരുതര സുരക്ഷാ വീഴ്ച.
ഡ്രൈവര്‍ പുറത്തേയ്ക്ക് പോയി, ട്രെയിന്‍ തനിയെ ഓടിയത് ഏഴുകിലോമീറ്റര്‍; പാളം തെറ്റിച്ച് സുരക്ഷാ സംവിധാനം

റോം: ഇറ്റലിയിലെ നോര്‍ത്തേണ്‍ റെയില്‍വേ സ്‌റ്റേഷനില്‍ ഗുരുതര സുരക്ഷാ വീഴ്ച. ഡ്രൈവര്‍ ഇല്ലാതെ ട്രെയിന്‍ ഏഴു കിലോമീറ്റര്‍ സഞ്ചരിച്ചു. തുടര്‍ന്ന് ട്രെയിന്‍ പാളം തെറ്റിച്ച് ഉണ്ടായ അപകടത്തില്‍ ഒരു യാത്രക്കാരന്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചു.

നോര്‍ത്ത് മിലാനിലാണ് സംഭവം. ഒരു ഇടവേളയ്ക്കായി ഡ്രൈവറും കണ്ടക്ടറും പുറത്തിറങ്ങിയ സമയത്താണ് ട്രെയിന്‍ മുന്നോട്ടു കുതിച്ചത്. ഈ സമയത്ത് ഒരു യാത്രക്കാരന്‍ മാത്രമേ ട്രെയിനില്‍ ഉണ്ടായിരുന്നുളളൂ. യാത്രക്കാരനുമായി ട്രെയിന്‍ ഏഴുകിലോമീറ്ററാണ് സഞ്ചരിച്ചത്. തുടര്‍ന്ന് സുരക്ഷാ സംവിധാനം ഉപയോഗിച്ച് പാളം തെറ്റിച്ച് ട്രെയിന്‍ നിര്‍ത്തിക്കുകയായിരുന്നു. ട്രെയിന്‍ അപകടത്തില്‍ യാത്രക്കാരന്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരിക്കേറ്റതായി റെയില്‍വേ അറിയിച്ചു.

സംഭവത്തെ കുറിച്ച് പബ്ലിക് പ്രോസിക്യൂട്ടര്‍ അന്വേഷണം ആരംഭിച്ചു. ജീവനക്കാരില്ലാതെ റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് ട്രെയിന്‍ തനിയെ പുറപ്പെടാന്‍ ഇടയാക്കിയ സാഹചര്യത്തെ കുറിച്ച് പരിശോധിച്ച് വരികയാണെന്ന് റെയില്‍വേ അറിയിച്ചു.സുരക്ഷാ സംവിധാനം ഉപയോഗിച്ച് ട്രെയിനെ ഉപയോഗശൂന്യമായ ട്രാക്കിലേക്ക് മാറ്റിയാണ് വന്‍ അപകടം ഒഴിവാക്കിയത്. ഇതിന്റെ ചിത്രങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com