സ്‌ഫോടനത്തിനിടെ, മൊബൈല്‍ വെളിച്ചത്തില്‍ പിറന്ന 'അത്ഭുത ശിശു'; ജനിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ ഇന്‍സ്റ്റഗ്രാമില്‍ 'സജീവം'

സ്‌ഫോടനത്തിനിടെ, മൊബൈല്‍ വെളിച്ചത്തില്‍ പിറന്ന 'അത്ഭുത ശിശു'; ജനിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ ഇന്‍സ്റ്റഗ്രാമില്‍ 'സജീവം'
സ്‌ഫോടനത്തിനിടെ, മൊബൈല്‍ വെളിച്ചത്തില്‍ പിറന്ന 'അത്ഭുത ശിശു'; ജനിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ ഇന്‍സ്റ്റഗ്രാമില്‍ 'സജീവം'

ബെയ്‌റൂട്ട്: ലെബനാന്‍ തലസ്ഥാനമായ ബെയ്‌റൂട്ടില്‍ ആഴ്ചകള്‍ക്ക് മുമ്പണ്ടായ സ്‌ഫോടനം ലോകത്തെ മുഴുവന്‍ ഞെട്ടിച്ചിരുന്നു. സംഭരിച്ച വച്ച രാസപദാര്‍ത്ഥങ്ങള്‍ പൊട്ടിത്തെറിച്ച് നിരവധി പേര്‍ മരിച്ചു. പതിനായിരക്കണക്കിന് പേര്‍ക്കാണ് പരിക്ക് പറ്റിയത്. സ്‌ഫോടനത്തിന്റെ വിവിധ വീഡിയോകളും വലിയ തോതില്‍ പ്രചരിച്ചിരുന്നു. 

അത്തരമൊരു വീഡിയോയായിരുന്നു സ്‌ഫോടനത്തിനിടെ യുവതി പ്രസവിച്ചത്. സ്‌ഫോടനത്തിന് തൊട്ടുമുന്‍പ് ആശുപത്രിയിലെത്തിയ എമ്മാനുവലെ ഖനൈസര്‍- എഡ്മണ്ട് ദമ്പതിമാര്‍ക്കാണ് സ്‌ഫോടന സമയത്ത് കുഞ്ഞ് പിറന്നത്. സ്‌ഫോടനത്തിന് പിന്നാലെ ആശുപത്രിയിലെ കറണ്ട് പോയപ്പോള്‍ മൊബൈല്‍ വെളിച്ചത്തിലായിരുന്നു ഖനൈസര്‍ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. 

സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ നിന്ന് ജനങ്ങള്‍ പതിയെ മുക്തരാകുമ്പോള്‍ ശ്രദ്ധേയമാകുന്നത് ആ കുഞ്ഞാണ്. ജോര്‍ജ് എന്ന് പേരിട്ട അവനിപ്പോള്‍ ലെബനാനിലെ 'അത്ഭുത ശിശു'വാണ്. ജനിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ അവന് സ്വന്തമായി ഇന്‍സ്റ്റഗ്രാം പേജുണ്ട് ഇപ്പോള്‍. 'മിറാക്കിള്‍ ബേബി ജോര്‍ജ്' എന്ന പേരിലാണ് ഇന്‍സ്റ്റഗ്രാമിലുള്ളത്. 

ഇന്‍സ്റ്റഗ്രാമിലെ ആദ്യ ഫോട്ടോയ്‌ക്കൊപ്പം മനോഹരമായൊരു കുറിപ്പുണ്ട്. അവന്‍ സ്വയം പരിചയപ്പെടുത്തുകയാണ് അതില്‍. 

'ഇരുട്ടിലെ വെളിച്ചം, തകര്‍ച്ചയില്‍ നിന്നുള്ള ജനനം. ഞാന്‍ ജോര്‍ജ്. 2020 ഓഗസ്റ്റ് നാലിന് ബെയ്‌റൂട്ടിലെ വിനാശകരമായ സ്‌ഫോടന സമയത്ത് ജനിച്ചു'- ഇതായിരുന്നു വരികള്‍. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Baby George (@miraclebabygeorge) on

കുഞ്ഞു ജോര്‍ജിന്റെ വിവിധ തരത്തിലുള്ള ഫോട്ടോകളാണ് ദിവസവും ഇന്‍സ്റ്റഗ്രാം പേജിലൂടെ മാതാപിതാക്കള്‍ ഇപ്പോള്‍ പങ്കുവയ്ക്കുന്നത്. ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ ശ്രദ്ധേയമാകുകയാണ് ഇപ്പോള്‍. നിരവധി പേര്‍ ഇപ്പോള്‍ ചിത്രങ്ങള്‍ക്ക് താഴെ കമന്റുകളുമായി എത്തുന്നുണ്ട്. കുഞ്ഞു ഹീറോയായ ജോര്‍ജ് ദൈവം നിന്നെ അനുഗ്രഹിക്കട്ടെ എന്നായിരുന്നു ഒരാള്‍ കുറിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com