രണ്ട് വര്‍ഷത്തിനുള്ളില്‍ കോവിഡിനെ അതിജീവിക്കാനാവും; ലോകാരോഗ്യ സംഘടന

സാങ്കേതിക വിദ്യയുടെ വളര്‍ച്ചയിലൂടെ ലോക ജനത അന്നത്തേതിനേക്കാള്‍ ഇപ്പോള്‍ കൂടുതല്‍ അടുത്തിരിക്കുന്നു എന്നതിനാല്‍ വൈറസ് വ്യാപിക്കാനുള്ള സാധ്യതകള്‍ കൂടുതലാണ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ജനീവ: രണ്ട് വര്‍ഷത്തിനുള്ളില്‍ കോവിഡ് 19നെ മറികടക്കാന്‍ സാധിക്കുമെന്ന് ലോകാരോഗ്യ സംഘടന. 1918ലെ സ്പാനിഷ് ഫഌ അതിജീവിക്കാന്‍ രണ്ട് വര്‍ഷം വേണ്ടിവന്നു. എന്നാല്‍ സാങ്കേതിക വിദ്യയുടെ വളര്‍ച്ചയിലൂടെ അതിലും വേഗം കോവിഡിനെ മറികടക്കാന്‍ ലോകത്തിന് സാധിക്കുമെന്ന് ഡബ്ല്യുഎച്ച്ഒ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അധനോം പറഞ്ഞു. 

സാങ്കേതിക വിദ്യയുടെ വളര്‍ച്ചയിലൂടെ ലോക ജനത അന്നത്തേതിനേക്കാള്‍ ഇപ്പോള്‍ കൂടുതല്‍ അടുത്തിരിക്കുന്നു എന്നതിനാല്‍ വൈറസ് വ്യാപിക്കാനുള്ള സാധ്യതകള്‍ കൂടുതലാണ്. അതേസമയം തന്നെ അതിനെ തടഞ്ഞ് നിര്‍ത്തുവാനുള്ള സാങ്കേതിക വിദ്യയും നമ്മുടെ കൈവശമുണ്ട്, ടെഡ്രോസ് പറഞ്ഞു. 

കോവിഡ് വ്യാപനം തുടരാന്‍ ദേശീയ ഐക്യവും ആഗോള സഹകരണവും വേണം. കോവിഡ് വൈറസിലുണ്ടാവുന്ന മാറ്റങ്ങള്‍ അറിയാനും, ഇത് പ്രതികരിക്കുന്നത് എങ്ങനെയെന്ന് മനസിലാക്കാനും കൂടുതല്‍ പഠനം വേണമെന്ന് ഡബ്ല്യുഎച്ച്ഒ എപ്പിഡെമോളജിസ്റ്റ് മാരിയ വാന്‍ പറഞ്ഞു. 

1918ലെ സ്പാനിഷ് ഫഌവിനെ തുടര്‍ന്ന് 50 മില്യണ്‍ ആളുകളാണ് മരിച്ചത്. കോവിഡ് ഇതുവരെ കവര്‍ന്നത് 800,000ളം ജീവനുകള്‍. 22.7 മില്യണ്‍ ആളുകള്‍ കോവിഡ് ബാധിതരായി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com