ലോകത്ത് കോവിഡ് ബാധിതര്‍ 2 കോടി 38 ലക്ഷം പിന്നിട്ടു; ഇന്ത്യയില്‍ വ്യാപനം അതിവേഗം, ബ്രസീലിനു പിന്നില്‍ മൂന്നാമത്

ലോകത്ത് കോവിഡ് ബാധിതര്‍ 2 കോടി 38 ലക്ഷം പിന്നിട്ടു; ഇന്ത്യയില്‍ വ്യാപനം അതിവേഗം, ബ്രസീലിനു പിന്നില്‍ മൂന്നാമത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

വാഷിങ്ടണ്‍: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി 28 ലക്ഷം പിന്നിട്ടു. 8,18,000 പേരാണ് ഇതുവരെ വൈറസ് ബാധമൂലം മരിച്ചതെന്ന് ജോണ്‍ ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റി അറിയിച്ചു.

2,38,20,104 പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചത്. 8,18,137 പേര്‍ കോവിഡ് പിടിപെട്ടു മരിച്ചു.

57,77,393 പേര്‍ക്കു രോഗം സ്ഥിരീകരിച്ച അമേരിക്കയാണ് വൈറസ് ബാധയില്‍ മുന്നില്‍. അമേരിക്കയില്‍ കോവിഡ് മരണം 1,78,477 ആയി. ബ്രസീല്‍ ആണ് രണ്ടാം സ്ഥാനത്ത്. 36,69,995 പേര്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. 1,16,580 പേരാണ് ബ്രസീലില്‍ മരിച്ചത്.

കേസുകളുടെ എണ്ണത്തില്‍ ഇന്ത്യ ബ്രസീലിനു പിന്നില്‍ മൂന്നാമതാണ്. 31,67,323 പേരാണ് ജോണ്‍ ഹോപ്കിന്‍സ് സര്‍വകലാശാലയുടെ കണക്കില്‍ ഇന്ത്യയിലെ വൈറസ് ബാധിതര്‍. റഷ്യ (9,63,655), ദക്ഷിണാഫ്രിക്ക (6,13,017), പെറു 6,00,438), മെക്‌സിക്കോ (5,68,621), കൊളംബിയ (5,51,688), സ്‌പെയിന്‍ (4,12,553) ചിലി (4,00,985), ഇറാന്‍ (3,63,363), അര്‍ജന്റിന (3,59,638), ബ്രിട്ടന്‍ (3,29,821) എന്നിങ്ങനെയാണ് വൈറസ് വ്യാപനത്തിന്റെ കണക്കുകള്‍.

മെക്‌സിക്കോ 61,450, ഇന്ത്യ 58,390, ബ്രിട്ടന്‍ 41,535, ഇറ്റലി 35,445, ഫ്രാന്‍സ് 30,549, സ്‌പെയിന്‍ 28,924 എന്നിങ്ങനെയാണ് കോവിഡ് മരണങ്ങളുടെ എണ്ണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com