50 വര്‍ഷമായി മൂക്കില്‍ കുടുങ്ങി കിടന്ന് നാണയം, 'ശ്വാസം കിട്ടാതെയായി'; പുറത്തെടുത്തു (വീഡിയോ)

 റഷ്യന്‍ സ്വദേശിയാണ് ഇത്രകാലം മൂക്കില്‍ നാണയവുമായി ജീവിച്ചത്
50 വര്‍ഷമായി മൂക്കില്‍ കുടുങ്ങി കിടന്ന് നാണയം, 'ശ്വാസം കിട്ടാതെയായി'; പുറത്തെടുത്തു (വീഡിയോ)

വര്‍ഷങ്ങളോളം മൂക്കിനുള്ളില്‍ നാണയവുമായി ജീവിച്ച് 59 വയസ്സുകാരന്‍. ആറുവയസ്സുള്ളപ്പോള്‍ അറിയാതെ നാണയം മൂക്കിനുള്ളില്‍ കുടുങ്ങുകയായിരുന്നു. ഈയടുത്ത് വലതുവശത്തെ മൂക്കിലൂടെ ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെട്ട് തുടങ്ങിയതോടെ ഡോക്ടറെ സമീപിച്ച് നാണയം നീക്കം ചെയ്തു. സോവിയറ്റ് കാലഘട്ടത്തിലുള്ള നാണയമാണ് മൂക്കിനുള്ളില്‍ നിന്ന് പുറത്തെടുത്തത്. 

 റഷ്യന്‍ സ്വദേശിയാണ് ഇത്രകാലം മൂക്കില്‍ നാണയവുമായി ജീവിച്ചത്. ആറുവയസ്സുള്ളപ്പോള്‍ അറിയാതെ നാണയം മൂക്കിനുള്ളില്‍ കുടുങ്ങുകയായിരുന്നു. അമ്മ കര്‍ക്കശക്കാരിയായിരുന്നതിനാല്‍ പേടിച്ച് അന്ന് ഇക്കാര്യം പുറത്തു പറഞ്ഞിരുന്നില്ല. ബുദ്ധിമുട്ടുകളൊന്നും അനുഭവപ്പെടാതിരുന്നതിനാല്‍ പതുക്കെ സംഭവം മറക്കുകയും ചെയ്തു.

നാണയം ഇത്രകാലം മൂക്കിലിരുന്നിട്ടും ഇയാള്‍ക്ക് പ്രത്യേകിച്ച് പ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ ഈയടുത്ത് വലതുവശത്തെ മൂക്കിലൂടെ ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെട്ട് തുടങ്ങി. തുടര്‍ന്നാണ് ഡോക്ടറെ സമീപിക്കുന്നത്. സ്‌കാനിംഗില്‍ മൂക്കിനുള്ളില്‍ നാണയം കണ്ടെത്തി. അപ്പോഴാണ് കുട്ടിക്കാലത്ത് അകത്തേക്ക് കയറ്റിയ മെറ്റല്‍ വസ്തു ഇത്രയും കാലം തന്റെ മൂക്കിലുണ്ടായിരുന്നുവെന്ന കാര്യം ഇദ്ദേഹത്തിന് മനസ്സിലായത്. സംഭവം ഇദ്ദേഹത്തിന്റെ ഓര്‍മയില്‍ തന്നെ ഇല്ലായിരുന്നു. 

ദീര്‍ഘകാലം മനുഷ്യശരീരത്തിനുള്ളില്‍ അകപ്പെട്ട് പോയതിനാല്‍ നാണയം മങ്ങി തുടങ്ങിയിരുന്നു. നാണയം മൂക്കിലുണ്ടായിരുന്ന കാലയളവില്‍ റിനോലിത്ത്‌സ് എന്ന നാസല്‍ കാവിറ്റി സ്റ്റോണുകള്‍ ഇയാളുടെ മൂക്കില്‍ രൂപം കൊണ്ടിരുന്നു. ഇത് മൂലമാണ് ഇത്രയും കാലം ശ്വസിക്കുന്നതിന് പ്രശ്‌നങ്ങളൊന്നും ഉണ്ടാകാതിരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com