കൃത്രിമ ഇറച്ചിയും ഇനി വിപണിയില്‍, ലാബില്‍ നിര്‍മ്മിച്ച ഇറച്ചി വില്‍ക്കാന്‍ സിംഗപ്പൂരില്‍ അനുമതി 

ഈറ്റ് എന്ന യുഎസ് സ്റ്റാര്‍ട്ടപ്പ് കമ്പനിക്കാണ് കൃത്രിമ ഇറച്ചി വില്‍ക്കാന്‍ അനുമതി ലഭിച്ചിരിക്കുന്നത്
കൃത്രിമ ഇറച്ചിയും ഇനി വിപണിയില്‍, ലാബില്‍ നിര്‍മ്മിച്ച ഇറച്ചി വില്‍ക്കാന്‍ സിംഗപ്പൂരില്‍ അനുമതി 

സിംഗപ്പൂര്‍: ലാബില്‍ നിര്‍മിച്ച ഇറച്ചിയുടെ വില്‍പന അനുവദിച്ച് സിംഗപ്പൂര്‍. ഈറ്റ് ജസ്റ്റ്‌ എന്ന യുഎസ് സ്റ്റാര്‍ട്ടപ്പ് കമ്പനിക്കാണ് കൃത്രിമ ഇറച്ചി വില്‍ക്കാന്‍ അനുമതി ലഭിച്ചിരിക്കുന്നത്. മൃഗങ്ങളെ കശാപ്പ് ചെയ്യാതെ ഏറ്റവും വൃത്തിയായ ഇറച്ചി വില്‍ക്കാന്‍ ലോകത്ത് ആദ്യമായാണ് അനുമതി ലഭിക്കുന്നതെന്നാണ് കമ്പനി അവകാശപ്പെടുന്നത്.  

നഗ്ഗറ്റുകള്‍ പോലെയാണ് കോഴി ഇറച്ചി വില്‍ക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് ഈറ്റ് ജസ്റ്റ്‌ അധികൃതര്‍ പറഞ്ഞു. 50 യുഎസ് ഡോളറാണ് ഇതിന് മുമ്പ് വിലയിട്ടിരിക്കുന്നത്, അതായത് ഏകദേശം 3600രൂപ. എന്നാല്‍ ഇപ്പോള്‍ വില കുറഞ്ഞിട്ടുണ്ടെന്നും സിംഗപ്പൂര്‍ റെസ്റ്റോറന്റുകളില്‍ വിഭവം എത്തുമ്പോള്‍ സാധാരണ ഇറച്ചിയേക്കാള്‍ നേരിയ വിലവ്യത്യാസം മാത്രമേ ഉണ്ടാകൂ എന്ന് ഈറ്റ് ജസ്റ്റ്‌ സ്ഥാപകനും സിഇഒയുമായ ജോഷ് ടെട്രിക്ക് പറഞ്ഞു. 

ആരോഗ്യം, മൃഗസംരക്ഷണം, പരിസ്ഥിതി തുടങ്ങിയ വിവിധ ഘടകങ്ങളെക്കുറിച്ചുള്ള ഉത്കണ്ഠ മൂലം കൃത്രിമ ഇറച്ചിക്കായുള്ള ആവശ്യകത വര്‍ദ്ധിച്ചുവരികയാണ്. എന്നാല്‍ മൃഗങ്ങളുടെ മാംസപേശിയിലെ കോശങ്ങളില്‍ നിന്ന് കള്‍ച്ചര്‍ ചെയ്ത് നിര്‍മ്മിക്കുന്ന കൃത്രിമ ഇറച്ചിയുടെ നിര്‍മാണ ചിലവ് ഈ ഘട്ടത്തില്‍ വളരെ കൂടുതലാണ്. ആഗോളതലത്തില്‍ നിരവധി കമ്പനികളാണ് മീന്‍, ബീഫ്, ചിക്കന്‍ എന്നിവ ലാബില്‍ നിര്‍മ്മിക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ളത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com