'കൂള്‍ എന്ന് പറഞ്ഞാല്‍ ഇതാണ്', ഒരു തുള്ളി ഐസ്‌ക്രീം പോലും പോകാതെ മോഷ്ടാക്കള്‍ക്ക് നേരെ വെടിയുതിര്‍ത്ത് പൊലീസുകാരന്‍  (വീഡിയോ)

ഉറുഗ്വെയിലാണ് സംഭവം
'കൂള്‍ എന്ന് പറഞ്ഞാല്‍ ഇതാണ്', ഒരു തുള്ളി ഐസ്‌ക്രീം പോലും പോകാതെ മോഷ്ടാക്കള്‍ക്ക് നേരെ വെടിയുതിര്‍ത്ത് പൊലീസുകാരന്‍  (വീഡിയോ)

'മല ഇടിഞ്ഞുവീണാലും കുലുങ്ങാത്തവര്‍'- ഏതു പ്രതിസന്ധി ഘട്ടവും ശാന്തമായി കൈകാര്യം ചെയ്യുന്നവരെ നോക്കി സാധാരണയായി പറയുന്ന ഒരു വാചകമാണിത്. ഇത് അക്ഷരം പ്രതി ശരിയാണെന്ന് ഈ വീഡിയോ ഒരിക്കല്‍ കൂടി സാക്ഷ്യപ്പെടുത്തുന്നു.

മകനുമായി കടയില്‍ ഇരുന്ന് ഐസ്‌ക്രീം കഴിക്കുകയാണ് പൊലീസ് ഉദ്യോഗസ്ഥനായ അച്ഛന്‍. ഈ സമയത്ത് രണ്ടുപേര്‍ കടയില്‍ കയറി വന്നു. മേശ ലക്ഷ്യമാക്കി വന്ന ഇവരെ കണ്ട് ഞൊടിയിടയില്‍ തന്നെ കൈവശമുള്ള തോക്കെടുത്ത് വെടിയുതിര്‍ക്കുന്നതാണ് വീഡിയോയില്‍ ഉള്ളത്.

വെടിയുതിര്‍ക്കുമ്പോഴും കൈയിലെ ഐസ്‌ക്രീം ഒരു തുള്ളി പോലും താഴെ വീഴുന്നില്ല. അത്ര കൂളായാണ് മോഷ്ടാക്കളെ കൈകാര്യം ചെയ്തത്. കടയിലെ സിസിടിവി ദൃശ്യങ്ങളാണ് വ്യാപകമായി പ്രചരിക്കുന്നത്.

ഉറുഗ്വെയിലാണ് സംഭവം. സായുധരായ രണ്ട് കള്ളന്മാരെ ധീരതയോടെ 46 വയസുകാരന്‍ നേരിട്ടതാണ് വീഡിയോയിലുള്ളത്. ബൈക്കിലാണ് സംഘം എത്തിയത്. പൊലീസ് ഉദ്യോഗസ്ഥന്‍ വെടിയുതിര്‍ത്തതോടെ, ബൈക്ക് ഉപേക്ഷിച്ചാണ് ഇരുവരും ഓടിയത്. ഇതില്‍ ഒരാളെ അറസ്റ്റ് ചെയ്തു. നെഞ്ചിന് വെടിയേറ്റ ഇയാള്‍ ചികിത്സയിലാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com