കാര്‍ഷിക നിയമം 'മരണ വാറന്റ്' , കര്‍ഷക പ്രക്ഷോഭം അവസാനിപ്പിക്കാന്‍ ഇടപെടണം ; ബ്രിട്ടീഷ് സര്‍ക്കാരിന് 36 എംപിമാരുടെ കത്ത്

കാനഡയുടെ നേതൃത്വത്തില്‍ നടക്കുന്ന കോവിഡ് നിയന്ത്രണം ചര്‍ച്ച ചെയ്യുന്ന യോഗങ്ങളില്‍ നിന്നും ഇന്ത്യ പിന്മാറി
കാര്‍ഷിക നിയമം 'മരണ വാറന്റ്' , കര്‍ഷക പ്രക്ഷോഭം അവസാനിപ്പിക്കാന്‍ ഇടപെടണം ; ബ്രിട്ടീഷ് സര്‍ക്കാരിന് 36 എംപിമാരുടെ കത്ത്

ലണ്ടന്‍ : ഇന്ത്യയില്‍ നടക്കുന്ന കര്‍ഷക പ്രക്ഷോഭം അവസാനിപ്പിക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ബ്രിട്ടീഷ് വിദേശകാര്യസെക്രട്ടറിക്ക് എംപിമാരുടെ കത്ത്. ബ്രിട്ടനിലെ 36 എംപിമാരാണ് ഇക്കാര്യം ആവശ്യപ്പെട്ട് വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബിന് കത്തയച്ചത്. 

ഡല്‍ഹിയില്‍ തുടരുന്ന കര്‍ഷക പ്രക്ഷോഭം ബ്രിട്ടനിലെ സിഖ് സമുദായത്തെ കൂടി ആശങ്കപ്പെടുത്തുന്നതാണ്. അതിനാല്‍ എത്രയും വേഗം പ്രശ്‌നത്തില്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ ഇടപെടണമെന്നും, പ്രശ്‌നപരിഹാരത്തിന് ശ്രമിക്കണമെന്നുമാണ് കത്തില്‍ ആവശ്യപ്പെടുന്നത്. 

പുതിയ കാര്‍ഷിക നിയമങ്ങളെ 'മരണ വാറന്റ്' എന്ന് വിശേഷിപ്പിക്കുന്ന കത്തില്‍, പുതിയ മൂന്ന് നിയമങ്ങള്‍ 30 ദശലക്ഷം വരുന്ന പഞ്ചാബി ജനതയ്ക്ക് വലിയ പ്രശ്‌നമാണെന്നും ചൂണ്ടിക്കാട്ടുന്നു. നേരത്തെ കാര്‍ഷിക സമരത്തെ അനുകൂലിച്ച് കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ രംഗത്തു വന്നിരുന്നു. ഇതില്‍ കാനഡ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി ഇന്ത്യ അതൃപ്തി അറിയിക്കുകയും ചെയ്തിരുന്നു. 

അതിനിടെ കാനഡയുടെ നേതൃത്വത്തില്‍ നടക്കുന്ന കോവിഡ് നിയന്ത്രണം ചര്‍ച്ച ചെയ്യുന്ന യോഗങ്ങളില്‍ നിന്നും ഇന്ത്യ പിന്മാറി. ഡിസംബര്‍ ഏഴിന് നടക്കുന്ന യോഗത്തില്‍ വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ പങ്കെടുക്കില്ല. മറ്റു തിരക്കുകള്‍ മൂലമാണ് യോഗത്തില്‍ പങ്കെടുക്കാത്തതെന്നാണ് ഔദ്യോഗിക വിശദീകരണം. അതേസമയം കര്‍ഷക സമരത്തെ അനുകൂലിച്ച് കാനഡ പ്രധാനമന്ത്രി രംഗത്തുവന്നതാണ് കേന്ദ്രസര്‍ക്കാരെ ചൊടിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com