20 കോടിയിലേറെ ആളുകള്‍ കടുത്ത ദാരിദ്ര്യത്തിലേക്ക് വീഴും, കോവിഡ് കരുതിവച്ചിരിക്കുന്നത് സാമ്പത്തിക പ്രതിസന്ധിയെന്ന് യുഎന്‍ 

2030തോടെ 207 ദശലക്ഷത്തോളം അധികം ആളുകള്‍ ദാരിദ്ര്യത്തിന്റെ പിടിയില്‍ അകപ്പെടുമെന്നാണ് പഠനത്തിലെ കണ്ടെത്തല്‍
20 കോടിയിലേറെ ആളുകള്‍ കടുത്ത ദാരിദ്ര്യത്തിലേക്ക് വീഴും, കോവിഡ് കരുതിവച്ചിരിക്കുന്നത് സാമ്പത്തിക പ്രതിസന്ധിയെന്ന് യുഎന്‍ 

കോവിഡ് മഹാമാരിയുടെ പ്രഭാവലയത്തില്‍ വരുംനാളുകളില്‍ കടുത്ത ദാരിദ്ര്യം പിടിമുറുക്കുമെന്ന് യുഎന്‍ഡിപി പഠനം. 2030തോടെ 207 ദശലക്ഷത്തോളം അധികം ആളുകള്‍ ദാരിദ്ര്യത്തിന്റെ പിടിയില്‍ അകപ്പെടുമെന്നാണ് പഠനത്തിലെ കണ്ടെത്തല്‍. അടുത്ത ദശാബ്ദത്തില്‍ കോവിഡ് മഹാമാരി എന്തെല്ലാം സ്വാധീനമുണ്ടാക്കും എന്ന് വിലയിരുത്തുകയായിരുന്നു പഠനത്തിന്റെ ലക്ഷ്യം. 

' കോവിഡ് മഹാമാരിയുടെ പരണിതഫലമായി 20.7 കോടി ആളുകള്‍ കടുത്ത ദാരിദ്രത്തിലേക്ക് വീഴും. ഇത് 2030ല്‍ ദരിദ്രരുടെ എണ്ണം നൂറ് കോടിയിലേക്ക് എത്തിക്കും', പഠനത്തില്‍ കണ്ടെത്തി. മഹാമാരി ലോകത്തെ കീഴടക്കുന്നതിന് മുമ്പത്തെ സാഹചര്യവുമായി താരതമ്യം ചെയ്യുമ്പോള്‍ 44ദശലക്ഷത്തോളം ആളുകള്‍ കൂടുതലായി ദാരിദ്ര്യത്തിലേക്ക് വീണുപോകാനുള്ള സാധ്യതയാണ് കണക്കാക്കുന്നത്. 

ഉത്പാദനക്ഷമത കുറവായതിനാല്‍ കോവിഡ് മൂലമുള്ള സാമ്പത്തിക പ്രതിസന്ധി പത്ത് വര്‍ഷത്തേക്ക് നിലനില്‍ക്കുമെന്നാണ് വിലയിരുത്തല്‍. വൈറസ് വ്യാപനത്തിന് മുമ്പുള്ള വളര്‍ച്ചാഗതി കൈവരിക്കാന്‍ അതിലും സമയമെടുക്കുമെന്നാണ് കരുതപ്പെടുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com