'ആ ഫോണ്‍ ലഭിച്ചപ്പോള്‍ അമ്പരന്നുപോയി' ; ലോകത്ത് ആദ്യമായി കോവിഡ് വാക്‌സിന്‍ ലഭിച്ചവരില്‍ ഇന്ത്യാക്കാരനും

ഫൈസറിന്റെ കോവിഡ് വാക്‌സിന് അടിയന്തര ഉപയോഗത്തിന് ബ്രിട്ടീഷ് സര്‍ക്കാര്‍ അടുത്തിടെ അനുമതി നല്‍കിയിരുന്നു
ട്വിറ്റർ ചിത്രം
ട്വിറ്റർ ചിത്രം


ലണ്ടന്‍ : ലോകത്ത് ആദ്യമായി കോവിഡ് വാക്‌സിന്‍ ലഭിച്ചവരില്‍ ഇന്ത്യാക്കാരനും. ഇന്ത്യന്‍ വംശജനായ ഹരി ശുക്ലയ്ക്കാണ് കോവിഡ് വാക്‌സിന്‍ ലഭിച്ചത്. ബ്രിട്ടനിനെ ആശുപത്രിയില്‍ വെച്ചാണ് 87 കാരനായ ഹരി ശുക്ല ഫൈസര്‍ ബയോ എന്‍ ടെകിന്റെ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചത്. 

ഫൈസറിന്റെ കോവിഡ് വാക്‌സിന് അടിയന്തര ഉപയോഗത്തിന് ബ്രിട്ടീഷ് സര്‍ക്കാര്‍ അടുത്തിടെ അനുമതി നല്‍കിയിരുന്നു. വാക്‌സിനേഷന് തുടക്കം കുറിച്ചതോടെ ലോകത്തെ ഭീതിയിലാഴ്ത്തിയ മഹാമാരിയുടെ അവസാനമായതായി ഹരി ശുക്ല പറഞ്ഞു.

തനിക്ക് അപ്രതീക്ഷിതമായി വാക്‌സിന്‍ സ്വീകരിക്കാന്‍ ചെല്ലണമെന്ന് ആവശ്യപ്പെട്ട് ഫോണ്‍ കോള്‍ ലഭിക്കുകയായിരുന്നു. കോവിഡ് വാക്‌സിനേഷന്റെ ആദ്യഘട്ടത്തില്‍ത്തന്നെ തന്നെ തെരഞ്ഞെടുത്തതിലുള്ള അമ്പരപ്പിലും ആവേശത്തിലുമാണെന്നും ഹരി ശുക്ല വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com