ചാര്‍ജ് ചെയ്യാന്‍ വെച്ച ഐഫോണ്‍ ബാത്ത് ടബ്ബില്‍ വീണു; 24കാരി ഷോക്കേറ്റ് മരിച്ചു

ചാര്‍ജ് ചെയ്യാന്‍ വച്ചിരുന്ന ഐഫോണ്‍ ബാത്ത് ടബ്ബില്‍ വീണ് 24കാരിക്ക് ദാരുണാന്ത്യം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മോസ്‌കോ: ചാര്‍ജ് ചെയ്യാന്‍ വച്ചിരുന്ന ഐഫോണ്‍ ബാത്ത് ടബ്ബില്‍ വീണ് 24കാരിക്ക് ദാരുണാന്ത്യം. ഏറെ നേരം കഴിഞ്ഞിട്ടും പുറത്തേയ്ക്ക് വരാതിരുന്നതിനെ തുടര്‍ന്ന് കൂട്ടുകാരി കുളിമുറിയില്‍ പോയി നോക്കുകയായിരുന്നു. 

റഷ്യയിലെ അര്‍ഖാന്‍ഗെല്‍സ്‌ക്കിലാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. 24കാരിയായ ഒലസ്യ സെമെനോവയാണ് മരിച്ചത്. കുളിക്കുന്നതിന് തൊട്ടു മുന്‍പ് ഐഫോണ്‍ ചാര്‍ജ് ചെയ്യാന്‍ വച്ചു. ചാര്‍ജറില്‍ കുത്തിവെച്ചിരുന്ന ഐഫോണ്‍ ബാത്ത്ടബ്ബില്‍ വീണതാണ് അപകട കാരണം. വൈദ്യുതാഘാതമേറ്റാണ് ഒലസ്യ മരിച്ചത്.

ഏറെ നേരം കഴിഞ്ഞിട്ടും പുറത്തേയ്ക്ക് വരാതിരുന്നതിനെ തുടര്‍ന്ന് കൂട്ടുകാരി കുളിമുറിയില്‍ പോയി നോക്കിയപ്പോള്‍ മരിച്ചു കിടക്കുന്നതായി കാണുകയായിരുന്നു. ശ്വാസം എടുക്കാന്‍ കഴിയാതെ വിളറിയ നിലയിലായിരുന്നു ഒലസ്യ. ഒലസ്യയെ തൊട്ടുനോക്കിയപ്പോള്‍ തനിക്കും ഇലക്ട്രിക് ഷോക്ക് അനുഭവപ്പെട്ടതായി കൂട്ടുകാരി ദാരിയ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com