അലര്‍ജി ഉള്ളവര്‍ ഫൈസര്‍ വാക്‌സിന്‍ ഒഴിവാക്കണം; ബ്രിട്ടന്റെ നിര്‍ദേശം 

വാക്സീൻ സ്വീകരിച്ച 2 ആരോഗ്യപ്രവർത്തകർക്ക് അലർജി കൂടിയതിനെത്തുടർന്നാണ് നിർദേശം
അലര്‍ജി ഉള്ളവര്‍ ഫൈസര്‍ വാക്‌സിന്‍ ഒഴിവാക്കണം; ബ്രിട്ടന്റെ നിര്‍ദേശം 

ലണ്ടൻ: അലർജി പ്രശ്നങ്ങൾ ഉള്ളവർ ഫൈസർ- ബയോൺടെക് കോവിഡ് വാക്സിൻ ഉപയോഗിക്കരുതെന്ന് ബ്രിട്ടിഷ് അധികൃതർ. വാക്സീൻ സ്വീകരിച്ച 2 ആരോഗ്യപ്രവർത്തകർക്ക് അലർജി കൂടിയതിനെത്തുടർന്നാണ് നിർദേശം. 

വാക്സിനെടുത്ത ശേഷം ഇവർക്ക് ത്വക്കിൽ അസ്വസ്ഥതയും, ശ്വാസം മുട്ടലും അനുഭവപ്പെട്ടു. സ്ഥിരമായി അലർജി പ്രശ്നങ്ങൾ നേരിടുന്നവരാണ് ഇവർ. ഇനി മുതൽ വാക്സീൻ സ്വീകരിക്കുന്നവരോട് അലർജിയുണ്ടോയെന്ന് അന്വേഷിക്കാൻ നാഷനൽ ഹെൽത്ത് സർവീസ് നിർദേശിച്ചു. അലർജി മൂലമുള്ള ഇത്തരം സംഭവങ്ങൾ ഏതു വാക്സീനിലും സാധാരണമാണെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. 

അതിനിടയിൽ ഫൈസർ കോവിഡ് വാക്സിൻ അടിയന്തര ഉപയോഗത്തിന് കാനഡ അനുമതി നൽകി. ബ്രിട്ടനും ബഹ്റൈനും അനുമതി നൽകിയതിന് പിന്നാലെയാണ് നടപടി. അതേസമയം, ഇന്ത്യയിൽ കോവിഡ് വാക്സീന്റെ അടിയന്തര ഉപയോഗത്തിന് അനുമതി തേടിയുള്ള കമ്പനികളുടെ അപേക്ഷകൾ വിദഗ്ധ സമിതി പരിശോധിച്ചു. ബഹുരാഷ്ട്ര കമ്പനിയായ ഫൈസറും ഓക്സ്ഫോർഡ് വാക്സീന്റെ ഇന്ത്യയിലെ പരീക്ഷണം നടത്തുന്ന സീറം ഇൻസ്റ്റിറ്റ്യൂട്ടും ഭാരത് ബയോടെക്ക് ഇന്ത്യയിൽ തദ്ദേശീയ വികസിപ്പിച്ച കോവാക്സീന്റെയും അപേക്ഷകളാണ് സമിതി പരിശോധിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com