'അന്യ​​ഗ്രഹ ജീവികളെ കുറിച്ച് ട്രംപിന് അറിയാം; ജനങ്ങൾ പേടിക്കും എന്നതിനാൽ പുറത്ത് പറഞ്ഞില്ല; മനുഷ്യരെക്കുറിച്ച് പഠിക്കാൻ അമേരിക്കയുമായി കരാർ'- വിചിത്ര വാദങ്ങൾ

മേരിക്കൻ ബഹിരാകാശ സഞ്ചാരികളും അന്യഗ്രഹ ജീവികളും തമ്മിൽ കരാർ ഉണ്ടാക്കിയിരുന്നുവെന്ന വിചിത്ര വാദവുമായി ഇസ്രായേലിന്റെ മുൻ ബഹിരാകാശ സുരക്ഷാ മേധാവി ഹെയിം ഇഷദ്. പ്രസിഡന്റ് ഡോണൾഡ് ട്രംപിന് ഇക്കാര്യം അറിയാമായിരുന്നുവെന്നും അദ്ദേഹം പറയുന്നു. ഇസ്രായേലിലെ യെദിയോത്ത് അഹ്രോനോത്ത് എന്ന ദിനപത്രത്തിന് നൽകിയ അഭിമുഖത്തിലാണ് ഹെയിം ഇഷദ് ഇക്കാര്യം പറഞ്ഞത്. മൂന്ന് ദശാബ്ദക്കാലം ഇസ്രായേലിന്റെ സ്പേസ് സെക്യൂരിറ്റി പ്രോഗ്രാമിന്റെ മേധാവിയായിരുന്നു ഇഷദ്.

അമേരിക്കൻ ഭരണകൂടവും അന്യഗ്രഹ ജീവികളുടെ 'ഗാലക്ടിക് ഫെഡറേഷനും' തമ്മിൽ ഒരു കരാർ ഉണ്ടാക്കിയിട്ടുണ്ടെന്നാണ് ഇഷദ് പറയുന്നത്. പ്രപഞ്ചത്തിന്റെ രൂപകൽപനയുമായി ബന്ധപ്പെട്ട ഗവേഷണങ്ങൾക്കായാണ് ഈ കരാർ. മനുഷ്യരെ കുറിച്ച് പഠിക്കാൻ അന്യഗ്രഹ ജീവികൾക്കും ജിജ്ഞാസയുണ്ടെന്നും ഹെയിം ഇഷദ് പറയുന്നു. കരാറിന്റെ ഭാഗമായി തങ്ങൾ ഇവിടെയുണ്ടെന്ന കാര്യം മനുഷ്യരോട് വെളിപ്പെടുത്തരുതെന്ന നിബന്ധനയും അന്യഗ്രഹ ജീവികൾ മുന്നോട്ട് വെച്ചിട്ടുണ്ടത്രെ.

ട്രംപിന് അന്യഗ്രഹ ജീവികളെക്കുറിച്ച് അറിയാം. ഈ ആശ്ചര്യകരമായ കാര്യം അദ്ദേഹം വെളിപ്പെടുത്താനിരുന്നതാണ്. എന്നാൽ ജനങ്ങളെ ഭീതിയിലാക്കാതിരിക്കാൻ പുറത്ത് പറയേണ്ടതില്ല എന്ന നിർദേശം ലഭിച്ചതിനെ തുടർന്നാണ് അദ്ദേഹം വെളിപ്പെടുത്താതിരുന്നത്. 

ഇപ്പോൾ ഞാൻ പറയുന്ന കാര്യങ്ങൾ അഞ്ച് വർഷം മുമ്പ് പറഞ്ഞിരുന്നെങ്കിൽ ഞാൻ ആശുപത്രിയിലായേനേ എന്നും ഇഷദ് പറഞ്ഞു. ദി യൂണിവേഴ്സ് ബിയോണ്ട് ദി ഹൊറൈസൺ എന്ന തന്റെ പുസ്തകത്തിലും അദ്ദേഹം ഇതേ വാദങ്ങൾ ഉന്നയിക്കുന്നുണ്ട്. ഈ വാദങ്ങളെ കുറിച്ച് അമേരിക്ക പ്രതികരിച്ചിട്ടില്ല. എന്നാൽ ഇഷദിന്റെ വിചിത്ര വാദങ്ങൾ സാമൂഹിക മാധ്യമങ്ങൾ ഏറ്റെടുത്തിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com