ആഞ്ചലീന ജോളിയുടെ പ്രേതമാകാൻ ശ്രമിച്ച 19കാരി ജയിലിൽ, പെൺകുട്ടിക്ക് 10 വർഷത്തെ തടവുശിക്ഷ 

സോംബി ആഞ്ചലീന ജോളി എന്ന പേരിൽ സോഷ്യൽ മീഡിയയിലൂടെ പ്രശസ്തയായ സഹർ തബാർ എന്ന പെൺകുട്ടിയാണ് അറസ്റ്റിലായത്
സഹർ തബാർ/ ചിത്രം: സോഷ്യല്‍ മീഡിയ
സഹർ തബാർ/ ചിത്രം: സോഷ്യല്‍ മീഡിയ

ടെഹ്റാൻ: ആഞ്ചലീന ജോളിയുടെ പ്രേതമാകാൻ ശ്രമിച്ച 19കാരിയായ പെൺകുട്ടിയെ ജയിലിലടച്ച് ഇറാൻ ഭരണകൂടം. മേക്കപ്പും ഫോട്ടോഷൂട്ടും ഉപയോഗിച്ച് സോംബി ആഞ്ചലീന ജോളി എന്ന പേരിൽ സോഷ്യൽ മീഡിയയിലൂടെ പ്രശസ്തയായ സഹർ തബാർ എന്ന പെൺകുട്ടിയാണ് അറസ്റ്റിലായത്. 10 വർഷത്തെ ജയിൽ ശിക്ഷയ്ക്ക് വിധിച്ചെന്നാണ് യുകെ മാധ്യമങ്ങളുടെ റിപ്പോർട്ട്.

ടെഹ്റാൻ സ്വദേശിയായ യുവതിക്ക് ഇൻസ്റ്റ​ഗ്രാമിലടക്കം നിരവധി ആരാധകരാണുള്ളത്. ഫാത്തിമ ഖിഷ്വന്ദ് എന്നാണ് ഇവരുടെ യഥാർഥ പേര്. ഫാത്തിമയുടെ ചെയ്തികൾ പലരും തമാശയായാണ് കണ്ടതെങ്കിലും കഴിഞ്ഞ വർഷം ഒക്ടോബർ അഞ്ചിന് ഇവർ ഇറാനിൽ അറസ്റ്റിലാകുകയായിരുന്നു. അതേസമയം, താൻ തമാശയ്ക്കാണ് ഇത്തരം ചിത്രങ്ങൾ പോസ്റ്റ് ചെയ്തതെന്നായിരുന്നു മുൻപ് സഹർ വിശദീകരിച്ചിരുന്നത്. സഹറിനെ 10 വർഷത്തെ തടവുശിക്ഷയ്ക്ക് വിധിച്ച വിവരം ഇവരുടെ അഭിഭാഷകനും സ്ഥിരീകരിച്ചിട്ടുണ്ട്. 

മതനിന്ദ, തെറ്റായ രീതിയിലൂടെ പണസമ്പാദനം, യുവാക്കളെ തിന്മയ്ക്ക് പ്രേരിപ്പിക്കുക, അക്രമത്തിന് പ്രേരിപ്പിക്കൽ  തുടങ്ങിയ കുറ്റങ്ങളാണ് പെൺകുട്ടിക്കെതിരെ ആരോപിച്ചിരിക്കുന്നത്. പെൺകുട്ടിയെ ജയിലിൽ നിന്നു മോചിപ്പിക്കാൻ ആഞ്ചലീന ജോളി തന്നെ ഇടപെടണമെന്നാണ് അഭിഭാഷകൻ ആവശ്യപ്പെടുന്നത്. "അവളുടെ തമാശയാണ് അവളെ ജയിലിലാക്കിയത്. കുറ്റമൊന്നും ചെയ്യാത്ത മകളെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് അവരുടെ അമ്മ എന്നും കരയുകയാണ്. പ്രിയപ്പെട്ട ആഞ്ചലീന ജോളീ, നിങ്ങൾ ശബ്ദമുയർത്തണം. ഞങ്ങളെ സഹായിക്കണം" അവർ ആവശ്യപ്പെട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com