ഫൈസര്‍ വാക്‌സിന് അമേരിക്കയിലും അടിയന്തരാനുമതി; 24 മണിക്കൂറിനുള്ളില്‍ നല്‍കി തുടങ്ങും

ഫൈസർ വാക്സിന് അടിയന്തര അനുമതി നൽകി അമേരിക്കയും.  16 വയസിനു മുകളിലുള്ളവർക്ക് ഫൈസർ വാക്സിൻ നൽകാനാണ് അനുമതി
ഫൈസര്‍ കോവിഡ് വാക്‌സിന്‍/ഫയല്‍ ഫോട്ടോ
ഫൈസര്‍ കോവിഡ് വാക്‌സിന്‍/ഫയല്‍ ഫോട്ടോ


വാഷിങ്ടൺ: ഫൈസർ വാക്സിന് അടിയന്തര അനുമതി നൽകി അമേരിക്കയും.  16 വയസിനു മുകളിലുള്ളവർക്ക് ഫൈസർ വാക്സിൻ നൽകാനാണ് അനുമതി. 24 മണിക്കൂറിനകം ആദ്യ ഡോസ് നൽകുമെന്നാണ് സൂചന.

ആരോഗ്യപ്രവർത്തകർക്കും ശുശ്രൂഷാകേന്ദ്രങ്ങളിൽ താമസിക്കുന്ന മുതിർന്നവർക്കുമാണ് ആദ്യം വാക്സിൻ നൽകുക. ഇതോടെ ഫൈസർ വാക്സിന് അനുമതി നൽകിയ രാജ്യങ്ങൾ അഞ്ചായി. ബ്രിട്ടൻ, സൗദി അറേബ്യ, ബഹ്റൈൻ, കാനഡ എന്നിവയാണ് അനുമതി നൽകിയ മറ്റു രാജ്യങ്ങൾ.

ഇന്ത്യയിൽ അടിയന്തരാനുമതിക്ക് ഫൈസർ  ഡ്രഗ്സ് കൺട്രോളർ ജനറലിന് അപേക്ഷ നൽകിയിട്ടുണ്ട്. ലോകത്ത് ആദ്യമായി വ്യാപകമായ തോതിൽ മൂന്നാംഘട്ട ക്ലിനിക്കൽ ട്രയൽ പൂർത്തിയാക്കിയാണ് ഫൈസർ പൊതുജനങ്ങളിലേക്ക് എത്തുന്നത്. 44,000 ആളുകളെ ഉൾപ്പെടുത്തി നടത്തിയ പരീക്ഷണങ്ങളുടെ അവസാന ഫലം വ്യാഴാഴ്ച ന്യൂ ഇംഗ്ലണ്ട് മെഡിസിൻ ജേർണലിൽ പ്രസിദ്ധീകരിച്ചിരുന്നു. വാക്‌സീന് ഗുരുതരമായ പാർശ്വഫലങ്ങളൊന്നും കൂടാതെ 95% ഫലപ്രാപ്തി ഉണ്ടെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com