റോഡില്‍ ചോരയൊലിക്കുന്ന കൈപ്പത്തി ; പൊലീസ് അന്വേഷണം ; എട്ടു കൗമാരക്കാര്‍ അറസ്റ്റില്‍

പൊലീസ് അന്വേഷണം വ്യാപിപ്പിക്കുകയും, കൈ നഷ്ടമായ ആളെ മിനിറ്റുകള്‍ക്കകം തന്നെ കണ്ടെത്തുകയും ചെയ്തു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ദുബായ് : തെരുവില്‍ മാരകായുധങ്ങളുമായി ഏറ്റുമുട്ടിയ എട്ട് കൗമാരക്കാര്‍ പിടിയിലായി. അര്‍ദ്ധരാത്രി മിര്‍ദിഫില്‍ കത്തികളും വാളുകളുമായെത്തി കൗമാരക്കാരായ കുട്ടികള്‍ തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു. ആംബുലന്‍സ് അടക്കമുള്ള സന്നാഹങ്ങളുമായി പൊലീസ് സംഘം സ്ഥലത്തേക്ക് കുതിച്ചെത്തി. എന്നാല്‍ പൊലീസ് എത്തും മുമ്പ് ഇരു സംഘങ്ങളും സ്ഥലം വിട്ടു.

അറ്റുപോയ ഒരു കൈപ്പത്തിയാണ് അടിപിടി നടന്ന സ്ഥലത്തുനിന്ന് പൊലീസിന് ലഭിച്ചത്. ഇതിനുപിന്നാലെ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെയെല്ലാം പൊലീസ് അറസ്റ്റ് ചെയ്തത്. കുട്ടികളുടെ രണ്ട് സംഘങ്ങള്‍ ഏറ്റുമുട്ടുന്നുവെന്ന വിവരമാണ് പൊലീസ് ഓപ്പറേഷന്‍സ് റൂമില്‍ ലഭിച്ചതെന്ന് ദുബായ് പൊലീസ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജനറല്‍ ജമാല്‍ ലീം അല്‍ ജലാഫ് പറഞ്ഞു.

കൈപ്പത്തി ലഭിച്ചതോടെ, പൊലീസ് അന്വേഷണം വ്യാപിപ്പിക്കുകയും, കൈ നഷ്ടമായ ആളെ മിനിറ്റുകള്‍ക്കകം തന്നെ കണ്ടെത്തുകയും ചെയ്തു. ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. ഒരു മണിക്കൂറുകള്‍ക്കകം മറ്റുള്ളവരെയും പൊലീസ് പിടികൂടി. ഇവരില്‍ ചിലരുടെ കാറുകളില്‍ നിന്ന് ആയുധങ്ങളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com