കൊല്ലപ്പെട്ട അഫ്ഗാന്‍ താലിബാന്‍ മേധാവിക്ക് പാകിസ്ഥാനില്‍ ലൈഫ് ഇന്‍ഷുറന്‍സ് പോളിസി; വെളിപ്പെടുത്തല്‍

  
മുല്ല അക്തര്‍ മന്‍സൂര്‍/ എ പി
മുല്ല അക്തര്‍ മന്‍സൂര്‍/ എ പി

കറാച്ചി: അമേരിക്കന്‍ ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട താലിബാന്റെ അഫ്ഗാനിസ്ഥാന്‍ മേധാവി മുല്ല അക്തര്‍ മന്‍സൂറിന് പാകിസ്ഥാനില്‍ ലൈഫ് ഇന്‍ഷുറന്‍സ് പോളിസിയുണ്ടായിരുന്നു എന്ന് വെളിപ്പെടുത്തല്‍. വ്യാജ പേരിലാണ് ഇയാള്‍ പോളിസി എടുത്തത്. മൂന്നു ലക്ഷം രൂപയും ഡിപ്പോസിറ്റ് ചെയ്തിരുന്നു. 2016 മെയ് 21ന് പാകിസ്ഥാന്‍-ഇറാന്‍ അതിര്‍ത്തിയില്‍ അമേരിക്ക നടത്തിയ ഡ്രോണ്‍ ആക്രണത്തിലാണ് മന്‍സൂര്‍ കൊല്ലപ്പെട്ടത്. 

ഇയാള്‍ക്കും കൂട്ടാളികള്‍ക്കും എതിരെ പാകിസ്ഥാനിലുള്ള തീവ്രവാദ ഫണ്ട് കേസില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് ഇക്കാര്യത്തില്‍ വെളിപ്പെടുത്തലുണ്ടായത്. 

കറാച്ചിയിലെ ഭീകര വിരുദ്ധ കോടതിയില്‍ ഇന്‍ഷുറന്‍സ് കമ്പനിയാണ് ഭീകര സംഘടന നേതാവിന് പോളിസിയുണ്ടായിരുന്നു എന്ന് വ്യക്തമാക്കിയത്. 3.2കോടി വില മതിക്കുന്ന ഭൂമിയും വീടുകളും ഇയാള്‍ക്കുണ്ടായിരുന്നു. ഈ തുക സര്‍ക്കാര്‍ ഖജനാവിലേക്ക് നല്‍കാന്‍ ഇന്‍ഷുറന്‍സ് കമ്പനിയോട് കോടതി നിര്‍ദേശിച്ചു. 

ഭീകര സംഘടന നേതാവ് ഭൂമി വാങ്ങിക്കൂട്ടിയ സംഭവത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഹാജരാകാതിരുന്ന പെഷവാര്‍,ക്വാട്ട ലാന്റ് റവന്യു ഓഫീസര്‍മാര്‍ക്ക് എതിരെ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com