'ക്രിസ്മസ് അപ്പൂപ്പന്‍' സൂപ്പര്‍ സ്‌പ്രൈഡര്‍ ആയി; വൃദ്ധ സദനത്തിലെ 75 പേര്‍ക്ക് വൈറസ് ബാധ

ബെല്‍ജിയം നഗരമായ മോളിലെ വൃദ്ധ സദനത്തിലാണ് ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി സാന്താ ക്ലോസ് സന്ദര്‍ശനം നടത്തിയത്
സാന്താ ക്ലോസ് വഴി 75 പേര്‍ക്ക് കോവിഡ്/ പ്രതീകാത്മക ചിത്രം
സാന്താ ക്ലോസ് വഴി 75 പേര്‍ക്ക് കോവിഡ്/ പ്രതീകാത്മക ചിത്രം

ബ്രസല്‍സ്:  ബല്‍ജിയത്തില്‍ 'സാന്താ ക്ലോസ്' സൂപ്പര്‍ സ്‌പ്രൈഡറായി. വൃദ്ധ സദനത്തിലെ 75 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 

ബെല്‍ജിയം നഗരമായ മോളിലെ വൃദ്ധ സദനത്തിലാണ് ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി സാന്താ ക്ലോസ് സന്ദര്‍ശനം നടത്തിയത്. സന്ദര്‍ശന സമയത്ത് താന്‍ വൈറസ് വാഹകനാണ് എന്ന് സാന്താ ക്ലോസ് തിരിച്ചറിഞ്ഞിരുന്നില്ല.  മൂന്ന് ദിവസത്തിന് ശേഷം ആരോഗ്യപ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് രോഗബാധ കണ്ടെത്തിയത്. 

വൃദ്ധ സദനത്തില്‍ 150 അന്തേവാസികളാണ് ഉള്ളത്. 61 അന്തേവാസികളെയും 14 ജീവനക്കാരെയുമാണ് കോവിഡ് ബാധിച്ചത്. ഇതില്‍ ഒരാള്‍ കൃത്രിമ ഓക്‌സിജന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തുന്നത്. മറ്റുള്ളവര്‍ക്ക് ചെറിയ തോതിലുള്ള രോഗലക്ഷണങ്ങള്‍ മാത്രമേ ഉള്ളൂവെന്ന് അധികൃതര്‍ പറയുന്നു.

വൃദ്ധ സദനങ്ങളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നാണ് നിര്‍ദേശം. എന്നാല്‍ ജീവനക്കാരും അന്തേവാസികളും മാസ്‌ക് ധരിച്ചിരുന്നില്ല. ഇതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സാന്താ ക്ലോസ് വയോധികരോട് വളരെ അടുത്ത് ഇടപഴകിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com