പറന്നുയര്‍ന്ന വിമാനത്തില്‍ നിന്ന് സ്മാര്‍ട്ട് ഫോണ്‍ ഭൂമിയിലേക്ക്, ഒരു പോറല്‍ പോലും ഏറ്റില്ല, മണിക്കൂറുകളോളം ദൃശ്യങ്ങള്‍ പകര്‍ത്തി അതിശയിപ്പിച്ച് ഐഫോണ്‍ ( വീഡിയോ)

സിനിമാ നിര്‍മ്മാതാവ് ഏണസ്‌റ്റോ ഗാലിയോട്ടോയുടെ ഫോണാണ് ഒരു പോറലും പോലും ഏല്‍ക്കാതെ തിരിച്ചുകിട്ടിയത്
വിമാനത്തില്‍ നിന്ന് ഭൂമിയിലേക്ക് വീണ ഐഫോണ്‍
വിമാനത്തില്‍ നിന്ന് ഭൂമിയിലേക്ക് വീണ ഐഫോണ്‍

വിലപ്പിടിച്ച സ്മാര്‍ട്ട് ഫോണ്‍ ഒന്ന് നിലത്തുവീണാല്‍ മനസ് ഒന്ന് പതറാത്തവര്‍ ആരും ഉണ്ടാവില്ല. അത്തരത്തില്‍ ഫോണ്‍ നിലത്തുവീണ് കേടായ സംഭവങ്ങളും നിരവധിയുണ്ട്. ആകാശത്ത് പറന്നുയര്‍ന്ന വിമാനത്തില്‍ നിന്ന് ഫോണ്‍ നിലത്തേയ്ക്ക് വീണാല്‍ ഉള്ള കാര്യം ഒന്ന് ആലോചിച്ച് നോക്കൂ. ഇനി ആ ഫോണ്‍ നോക്കിയിട്ട് കാര്യമില്ല എന്നതായിരിക്കും എല്ലാവരുടെയും പ്രതികരണം.

എന്നാല്‍ വിമാനത്തില്‍ നിന്ന് ഭൂമിയിലേക്ക് പതിച്ച ഐഫോണിന് ഒന്നും പറ്റിയില്ല എന്നത് മാത്രമല്ല വീഴ്ചയുടെ വീഡിയോ ദൃശ്യങ്ങളും പകര്‍ത്തി എന്ന് കേട്ടാലോ. ഞെട്ടിയില്ലെങ്കിലേ അത്ഭുതമുള്ളു. അത്തരത്തിലുള്ള ഒരു സംഭവമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ നിറയുന്നത്.

ഐഫോണ്‍ സിക്‌സാണ് 'അതിജീവിച്ച കക്ഷി'. സിനിമാ നിര്‍മ്മാതാവ് ഏണസ്‌റ്റോ ഗാലിയോട്ടോയുടെ ഫോണാണ് ഒരു പോറലും പോലും ഏല്‍ക്കാതെ തിരിച്ചുകിട്ടിയത്. ഇതിന്റെ ദൃശ്യങ്ങള്‍ ഏണസ്‌റ്റോ തന്നെയാണ് സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചത്.

റിയോ ഡി ജനീറോയിലാണ് സംഭവം. ബീച്ചിന് മുകളിലൂടെ വിമാനത്തില്‍ പറക്കുന്നതിനിടെയാണ് ഐഫോണ്‍ ഭൂമിയിലേക്ക് പതിച്ചത്. ചെറിയ ജനല്‍ വഴി ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെയാണ് ഐഫോണ്‍ നിലത്തുവീണത്. 15 സെക്കന്‍ഡിലാണ് ഫോണ്‍ നിലത്ത് എത്തിയത്. തീരത്തിന് 200 മീറ്റര്‍ അകലെയാണ് ഫോണ്‍ വീണത്. പിറ്റേദിവസമാണ് ഫോണ്‍ കിട്ടിയത്. ഈ സമയത്തും ഫോണിന് 16 ശതമാനം ചാര്‍ജ്ജ് ഉണ്ടായിരുന്നു. ഫോണ്‍ വീഴുന്നത് മുതലുള്ള ഒന്നര മണിക്കൂര്‍ ദൃശ്യങ്ങള്‍ ഫോണ്‍ പകര്‍ത്തിയതായി ഏണസ്റ്റോ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com