വരിഞ്ഞുമുറുക്കി കൂറ്റന്‍ പെരുമ്പാമ്പ്; രക്ഷപ്പെടാന്‍ യുവാവിന്റെ പരാക്രമം (വീഡിയോ)

മാരി പെക്കോവ എന്ന പേരിലുള്ള ട്വിറ്റര്‍ ഹാന്‍ഡിലിലാണ് വീഡിയോ പങ്കുവെച്ചത്
യുവാവിനെ പെരുമ്പാമ്പ് വരിഞ്ഞുമുറുക്കുന്നു/ ട്വിറ്റര്‍ ചിത്രം
യുവാവിനെ പെരുമ്പാമ്പ് വരിഞ്ഞുമുറുക്കുന്നു/ ട്വിറ്റര്‍ ചിത്രം

യുവാവിനെ പെരുമ്പാമ്പ് വരിഞ്ഞുമുറുക്കുന്നതിന്റെ വീഡിയോ വൈറലാകുന്നു. സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്ന വീഡിയോയിലെ സംഭവം നടന്ന സ്ഥലം വ്യക്തമല്ല.

മാരി പെക്കോവ എന്ന പേരിലുള്ള ട്വിറ്റര്‍ ഹാന്‍ഡിലിലാണ് വീഡിയോ പങ്കുവെച്ചത്. യുവാവിനെ പെരുമ്പാമ്പ് വരിഞ്ഞുമുറുക്കുന്നതാണ് ദൃശ്യങ്ങളുടെ തുടക്കത്തില്‍. ഇതില്‍ നിന്ന് യുവാവ് രക്ഷപ്പെടാന്‍ ശ്രമിക്കുന്നുണ്ട്. യുവാവിനെ ചിലര്‍ ചേര്‍ന്ന് രക്ഷിക്കാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്.

യുവാവിന്റെ കാലിലാണ് പെരുമ്പാമ്പ് പിടിമുറുക്കിയത്. പാമ്പിനെ പിടിച്ചുമാറ്റാന്‍ ശ്രമിക്കുന്നതും യുവാവിനെ രക്ഷിക്കാന്‍ മറ്റുള്ളവര്‍ രംഗത്തുവരുന്നതും വീഡിയോയില്‍ വ്യക്തമാണ്. യുവാവിന് എന്തു സംഭവിച്ചു എന്നതും വ്യക്തമല്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com