ബ്രിട്ടണില്‍ പതഞ്ജലിയുടെ കൊറോണില്‍ വിറ്റത് അനുമതിയില്ലാതെ; വിറ്റവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് റെഗുലേറ്റര്‍

കോവിഡില്‍ നിന്ന് രോഗപ്രതിരോധ ശേഷി ലഭിക്കുമെന്ന് അവകാശപ്പെട്ട് ഇന്ത്യന്‍ ആയുര്‍വ്വേദ കമ്പനിയായ പതഞ്ജലി പുറത്തിറക്കിയ മരുന്ന് ബ്രിട്ടണില്‍ വിറ്റത് അനുമതിയില്ലാതെ എന്ന് റിപ്പോര്‍ട്ടുകള്‍
ബാബാ രാംദേവ്/  പിടിഐ ചിത്രം
ബാബാ രാംദേവ്/ പിടിഐ ചിത്രം

ലണ്ടന്‍: കോവിഡില്‍ നിന്ന് രോഗപ്രതിരോധ ശേഷി ലഭിക്കുമെന്ന് അവകാശപ്പെട്ട് ഇന്ത്യന്‍ ആയുര്‍വ്വേദ കമ്പനിയായ പതഞ്ജലി പുറത്തിറക്കിയ മരുന്ന് ബ്രിട്ടണില്‍ വിറ്റത് അനുമതിയില്ലാതെ എന്ന് റിപ്പോര്‍ട്ടുകള്‍. കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ സ്വസാരി- കൊറോണില്‍ കിറ്റില്‍ അടങ്ങിയിരിക്കുന്ന ചേരുവകകള്‍ക്ക് സാധിക്കില്ല എന്ന് പരിശോധനയില്‍ കണ്ടെത്തി. ബ്രിട്ടണില്‍ ഇന്ത്യക്കാരെ ഉദ്ദേശിച്ച് കൊറോണില്‍ കിറ്റിന്റെ അനധികൃത വില്‍പ്പന നടത്തിയവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മരുന്നുകളുടെ വില്‍പ്പന നിയന്ത്രിക്കുന്ന സര്‍ക്കാര്‍ സംവിധാനമായ 
ബ്രിട്ടീഷ് മെഡിസിന്‍സ് ആന്റ് ഹെല്‍ത്ത് കെയര്‍ പ്രോഡക്ട്‌സ് റെഗുലേറ്ററി ഏജന്‍സിയെ ഉദ്ധരിച്ച് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.

ലണ്ടനില്‍ നിലവില്‍ പതഞ്ജലിയുടെ കൊറോണില്‍ കിറ്റിന്റെ അനധികൃത വില്‍പ്പന നടന്നതായാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ റെഗുലേറ്ററി ഏജന്‍സിയുടെ തീരുമാനത്തിന്റെ പശ്ചാത്തലത്തില്‍ അനധികൃതമായി വില്‍പ്പന നടത്തുന്നവര്‍ക്കെതിരെയും നടപടി സ്വീകരിക്കും. തുടക്കത്തില്‍ കോവിഡിനെതിരെയുള്ള മരുന്ന് എന്ന നിലയിലാണ് ഇന്ത്യയില്‍ പതഞ്ജലി ഉല്‍പ്പന്നം വിപണിയില്‍ എത്തിച്ചത്. കോവിഡിന്റെ തുടക്കത്തില്‍ ജൂണ്‍ 23നാണ് ഉല്‍പ്പന്നം വിപണിയില്‍ എത്തിച്ചത്. ശാസ്ത്രീയ പരിശോധനകള്‍ നടത്താതെ ഉല്‍പ്പന്നം വിപണിയില്‍ അവതരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് വിവാദം ഉയര്‍ന്നതിനെ തുടര്‍ന്ന് രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്ന ഉല്‍പ്പന്നം എന്ന് റീബ്രാന്‍ഡ് ചെയ്താണ് വിപണിയില്‍ വീണ്ടും എത്തിച്ചത്.

രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിനുള്ള മരുന്ന് എന്ന നിലയില്‍ സ്വസാരി- കൊറോണില്‍ കിറ്റ് പരസ്യപ്പെടുത്താന്‍ ആയുഷ് മന്ത്രാലയം കമ്പനിക്ക് അനുമതി നല്‍കിയിട്ടുണ്ട്. എന്നാല്‍ ബ്രിട്ടണില്‍ അത്തരത്തില്‍ പരസ്യം നല്‍കാന്‍ നിയമം അനുവദിക്കുന്നില്ല. ബിര്‍മിങ്ഹാം സര്‍വകലാശാലയില്‍ നടത്തിയ പരിശോധനയിലാണ് കോവിഡിനെതിരെ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതില്‍ കൊറോണില്‍ കിറ്റ് ഫലപ്രദമല്ല എന്ന് കണ്ടെത്തിയതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. രോഗപ്രതിരോധ ശേഷിയില്‍ കൊറോണില്‍ എന്തുമാറ്റമാണ് കൊണ്ടുവരുന്നതെന്ന് അവ്യക്തമാണെന്നും വൈറോളജിസ്റ്റിനെ ഉദ്ധരിച്ച് ബിബിസി റിപ്പോര്‍്ട്ട് ചെയ്യുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com